പാനുർ നഗരസഭയിൽ തെരുവ് നായ്ക്കളെ ദത്തെടുക്കാൻ നമ്മുടെ നാട് നമ്മുടെ നായ പദ്ധതി നടപ്പിലാക്കുന്നു
പാനൂർ: കേരളത്തിൽ ആദ്യമായി തെരുവു നായ്ക്കളുടെ സംരക്ഷണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒരു പദ്ധതി ഒരുങ്ങുന്നു. തെരുവുനായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നത് പലപ്പോഴും അതിനു ഭക്ഷണം കിട്ടാതെ വരുമ്പോഴാണ്, ഈ വസ്തുത മുന്നിൽ കണ്ടാണ് സംസ്ഥാനത്ത് മുഴുവൻ മാതൃകയാക്കാവുന്ന ഈ പദ്ധതിക്കു പാനൂർ മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ. സി അനിൽകുമാർ രൂപകൽപന ചെയ്തിരിക്കുന്നത്.
പാനൂർ നഗരസഭയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തലശ്ശേരി താലൂക്ക് യൂനിറ്റും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ പാനൂർ ടൗൺ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്, അതിനു ശേഷം പാനൂർ സോണിലും പിന്നീട് പാനൂർ മുൻസിപ്പാലിറ്റിയും പദ്ധതി വ്യാപിക്കുന്നതായിരിക്കും.

ഈ പദ്ധതിയിൽ മുൻസിപാലിറ്റിയിലേ ഒരോ മേഖലയിൽ സന്നദ്ധരായ ആളുകളെ കണ്ടെത്തി അതാത് നാട്ടിലെ നായ്ക്കൾക്ക് അവിടെ തന്നെ ഭക്ഷണം നൽകുവാനുള്ള വ്യവസ്ഥ ചെയ്യുന്നു .അങ്ങിനെ ഈ സന്നദ്ധ പ്രവർത്തകരും നായ്ക്കളും നല്ലൊരു ബന്ധമാവുമ്പോൾ ഇതിലെ ആൺ നായ്ക്കളെ വന്‌ധീകരണത്തിനു വിധേയമാക്കുന്നു. തിരിച്ചു നായ്ക്കളെ അതേ സ്ഥലത്തു കൊണ്ടു വിടുന്നു. ഇതോടൊപ്പം എല്ലാ നായ്ക്കൾക്കും പേ വിഷബാധ കുത്തിവെയ്യ്പ്പും നൽകുന്നു.
ഒരോ നായ്ക്കൾക്കും കഴുത്തിൽ പ്രത്യേക നാമകരണം ചെയ്ത ബെൽറ്റ് നൽകുന്നതാണ്. ഇതു വഴി ഒരോ സ്ഥലത്തെ നായ്ക്കളേയും തിരിച്ചറിയാൻ പറ്റുന്നതാണ്. ഈ നായകളെ ഒരോ സ്ഥലത്തേയും നായ്ക്കളായി അതാത് സ്ഥലം ദത്തെടുക്കുന്നു. അവിടെ കാവൽകാരായി ക്രമേണ ഈ നായ്ക്കൾ മാറുന്നു. ഇതുമൂലം മനുഷരെ മാത്രമല്ല ഒരോ മേഖലേയും വളർത്തുമൃഗങ്ങളെയും പക്ഷികളേയും അക്രമിക്കുന്നത് തടയാൻ സാധിക്കുന്നു അതു മൂലം മൃഗസംരക്ഷണ മേഖലയെ വലിയ സാമ്പത്തിക നഷ്ടത്തെ തടയിടാൻ പറ്റുന്നു.
ഇതു സംബന്ധിച്ച കൂടിയാലോചനാ യോഗം പാനൂർ നഗരസഭ ചെയർമാന്റെ അദ്ധ്യഷതയിൽ ചേർന്നു. പദ്ധതിയുടെ ചെയർമാനായി മുൻസിപ്പാലിറ്റി ചെയർമാൻ വി നാസർ മാസ്റ്ററേയും കൺവീനറായി പാനൂർ വെറ്ററിനറി സർജൻ ഡോ.അനിൽകുമാർ നെയും തെരഞ്ഞെടുത്തു. യോഗത്തിൽ പാനൂർ മുൻസിപ്പൽ സെക്രട്ടറി അഭിലാഷ്ഇ, ന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രതിനിധി ഡോ. കെ പ്രദോഷ് കുമാർ, ഡോ. അനിൽകുമാർ, ശ്രീ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർ 9447216981 ൽ ബന്ധപ്പെടണമെന്നു നഗരസഭാധികൃതർ അറിയിച്ചു.പാ നുരി ൽ തെരുവ് നായ ശല്യം വർധിച്ചുവരികയും നിരവധിയാളുകൾക്ക് കടിയേൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊ വിഡ് കാലത്ത് ഭക്ഷണം കിട്ടാത്ത തെരുവുനായ്ക്കൾ കൂടുതൽ അക്രമാസക്തമാവുന്നുവെന്ന പഠന റിപ്പോർട്ടിലാണ് കേരളത്തിന് തന്നെ മാതൃകയാവുന്ന വിധത്തിൽ പദ്ധതിയാവിഷ്കരിച്ചതെന്ന് സംഘാടകർ അറിയിച്ചു.












Click it and Unblock the Notifications