കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലുവരി എക്സ്‌പ്രസ് പാതക്കെതിരെ പാനൂരിൽ വ്യാപാരി ഹർത്താൽ പൂർണം

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: പാനൂർ നഗരത്തെ ഇല്ലാതാക്കുന്ന നിര്‍ദിഷ്ട നാലുവരി പാത പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം പാനൂരിൽ ശക്തമാകുന്നു. നിർദിഷ്ട നാലുവരിപാതയും ജലപാതയും മൂന്നൂ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുമെന്ന് പ്രദേശവാസികൾ ആരോപിച്ചു. നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളെയും ഇല്ലാതാക്കുമെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു.

 ദില്ലി അക്രമം: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും ദില്ലി അക്രമം: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

പാനൂർനഗരത്തിലും പരിസര പ്രദേശക്കളിലും വ്യാപാരികളുടെയും പ്രദേശവാസികളുടെയും ഹർത്താൽ പൂർണമായിരുന്നു. രാവിലെ പത്തിന്കടകളടച്ച് ഹര്‍ത്താലാചരിച്ച വ്യാപാരികളും കുടുംബാംഗങ്ങളും പിഡബ്ല്യഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. ഹര്‍ത്താല്‍ ആഹ്വാനം തള്ളി ടൗണ്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ച പച്ചക്കറികട വ്യാപാരി നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചു.

hartal

ചൊവ്വാഴ്ച്ച രാവിലെ പത്തിന് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. നിര്‍ദ്ദിഷ്ട നാലുവരിപാത വ്യാപാര സ്ഥാപങ്ങളെ ഒഴിവാക്കി നിര്‍മ്മിക്കുക എന്ന ആവശ്യമുന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. ഹൈക്കോടതി സീനിയര്‍ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ കസ്തൂരി ദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വി അബ്ദുറഹ്മാന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം ബാബു സ്വാഗതം പറഞ്ഞു. സി കെ രാജന്‍, വൈഎം അസ്ലം, കെ വനിത, കെ വി മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒ ടി അബ്ദുള്ള, എം. ബാബു, കെ. രവീന്ദ്രന്‍, നിസാര്‍ വൈറ്റ്‌സില്‍ക്ക്, കെ. മനീഷ്, കെ. മോഹനന്‍, കെ.ടി ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
Panoor hartal updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X