എട്ടര ലക്ഷം കുഴൽപ്പണം കവർന്ന കേസിൽ പഞ്ചായത്തംഗത്തിന് പങ്കുണ്ടെന്ന് പോലിസ്
തലശേരി: പാനൂരിനടുത്തെ മൊകേരിയില്‍ വെച്ച് കഴിഞ്ഞ ദിവസം 8.64 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരു പഞ്ചായത്തംഗവും പ്രതിയെന്ന് സൂചന. മൊകേരി ഗ്രാമപഞ്ചായത്ത് അംഗത്തെ കേന്ദ്രീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവ് കൂടിയാണ് ഇയാൾ. മോഷണം സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. നേരിട്ട് കവര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാവിനെ പിടികൂടാന്‍ പോലീസ് ശ്രമം തുടങ്ങി കഴിഞ്ഞു.
ഒരു ബൈക്കില്‍ മൂന്നംഗ സംഘത്തില്‍ നടുവിലിരുന്ന് കവര്‍ച്ചയ്ക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. സംഘത്തിലെ മൂന്നുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. യുവജന സംഘടനാ നേതാവു കൂടിയായ ഇയാള്‍ക്കെതിരെ മുന്‍പ് കഞ്ചാവ് ഇടപാടുമായി ചില ബന്ധങ്ങള്‍ പുറത്തു വന്നെങ്കിലും പാര്‍ട്ടി നേതൃത്വം കേസ് ഒതുക്കുകയായിരുന്നു.

പാത്തി പാലത്തെ രണ്ടു എതിർ പാർട്ടി അനുഭാവികളായ രണ്ടു യുവാക്കളെ വീട്ടില്‍ കയറി വെട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്. യുവജന നേതാവിനെകേസില് നിന്നും ഒഴിവാക്കാന്‍ നേതാക്കള്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവ് പുറത്തുവന്നതോടെ നേതൃത്വം പിന്മാറുകയായിരുന്നു. ഇയാള്‍ക്കു പുറമെ പാത്തി പാലത്തെ രണ്ടുപേരും കവര്‍ച്ചയില്‍ പങ്കെടുത്തതായി അന്വേഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു സഹായം നല്കിയവരെയും പോലീസ് തിരയുന്നുണ്ട്.
കേസില്‍ പിടികൂടിയ മുത്താറി പീടകയിലെ തേക്കിലാണ്ടിയില് ജുബീഷ് (28), എംപി ഷിനോസ് (25), കെഎം സനില്‍ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാനൂര്‍ സിഐ ടിപി ശ്രീജിത്ത്, എസ്ഐ കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് അന്വേഷിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications