കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എട്ടര ലക്ഷം കുഴൽപ്പണം കവർന്ന കേസിൽ പഞ്ചായത്തംഗത്തിന് പങ്കുണ്ടെന്ന് പോലിസ്

  • By Desk
Google Oneindia Malayalam News

തലശേരി: പാനൂരിനടുത്തെ മൊകേരിയില്‍ വെച്ച് കഴിഞ്ഞ ദിവസം 8.64 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരു പഞ്ചായത്തംഗവും പ്രതിയെന്ന് സൂചന. മൊകേരി ഗ്രാമപഞ്ചായത്ത് അംഗത്തെ കേന്ദ്രീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവ് കൂടിയാണ് ഇയാൾ. മോഷണം സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. നേരിട്ട് കവര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാവിനെ പിടികൂടാന്‍ പോലീസ് ശ്രമം തുടങ്ങി കഴിഞ്ഞു.

 ''നിരന്തരം വിമർശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലുമില്ല വിരോധം'' പരിഹാസവുമായി അഡ്വ. ജയശങ്കർ ''നിരന്തരം വിമർശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലുമില്ല വിരോധം'' പരിഹാസവുമായി അഡ്വ. ജയശങ്കർ

ഒരു ബൈക്കില്‍ മൂന്നംഗ സംഘത്തില്‍ നടുവിലിരുന്ന് കവര്‍ച്ചയ്ക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. സംഘത്തിലെ മൂന്നുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. യുവജന സംഘടനാ നേതാവു കൂടിയായ ഇയാള്‍ക്കെതിരെ മുന്‍പ് കഞ്ചാവ് ഇടപാടുമായി ചില ബന്ധങ്ങള്‍ പുറത്തു വന്നെങ്കിലും പാര്‍ട്ടി നേതൃത്വം കേസ് ഒതുക്കുകയായിരുന്നു.

money

പാത്തി പാലത്തെ രണ്ടു എതിർ പാർട്ടി അനുഭാവികളായ രണ്ടു യുവാക്കളെ വീട്ടില്‍ കയറി വെട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്. യുവജന നേതാവിനെകേസില്‍ നിന്നും ഒഴിവാക്കാന്‍ നേതാക്കള്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവ് പുറത്തുവന്നതോടെ നേതൃത്വം പിന്മാറുകയായിരുന്നു. ഇയാള്‍ക്കു പുറമെ പാത്തി പാലത്തെ രണ്ടുപേരും കവര്‍ച്ചയില്‍ പങ്കെടുത്തതായി അന്വേഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു സഹായം നല്‍കിയവരെയും പോലീസ് തിരയുന്നുണ്ട്.

കേസില്‍ പിടികൂടിയ മുത്താറി പീടകയിലെ തേക്കിലാണ്ടിയില്‍ ജുബീഷ് (28), എംപി ഷിനോസ് (25), കെഎം സനില്‍ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാനൂര്‍ സിഐ ടിപി ശ്രീജിത്ത്, എസ്ഐ കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് അന്വേഷിക്കുന്നത്.

English summary
Panoor hawala case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X