പാനൂര്‍ മന്‍സൂര്‍ കൊലപാതകം; ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍, യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കേസില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായതെന്നാണ് സൂചന. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള വിവരങ്ങള്‍ രാവിലെ 10 മണിക്ക് കമ്മീഷ്ണര്‍ പുറത്ത് വിടു. മന്‍സൂര്‍ കൊലപാതകത്തിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മിക്കവരും സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ്. അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷറര്‍, ട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മറ്റി അംഗവുമാണ്.
ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ
നേരത്തെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ച ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത പോലീസ് നാടകം കളിക്കുകയാണെന്നാണ് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ആരോിക്കുന്നത്.
Recommended Video

സിപിഎം ഉന്നത നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാവകാശം ഒരുക്കി കൊടുത്ത ശേഷം അന്വേഷണ പ്രഹസനം നടത്തുകയാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാനൂരില്‍ യുഡിഎഫ് ഇന്ന് പ്രതിഷേധ സംഗമം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ ഈ സംഗമത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications