Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണുപ്രിയ വധക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ഒന്നും പറയാനില്ലെന്ന് പ്രതി

കണ്ണൂർ: പാനൂർ വല്ല്യായിൽ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ( ഒന്ന്) ജഡ്ജി എ വി മൃദുലയാണ് കേസിൽ വിധി പറയുന്നത്. തനിക്ക് ഒന്നു പറയാനില്ലെന്ന് പ്രതി കോടതിയിൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. വിഷ്ണുപ്രിയ ശ്യാംജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി കാെലപാതകം നടത്തിയത്.

വിഷ്ണു പ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്താണ് പ്രതി ആയുധങ്ങളുമായി വീട്ടിലെത്തിയത്. ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറിവന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കന്റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്റെ സി സി ടി വി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.

vishnu priya

2022 ഒക്ടോബർ 22 ന് പാനൂരിൽ ആണ് സംഭവം നടന്നത്. പാനൂർ വള്ള്യായിലെ വീട്ടിൽ ആൺ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത്ത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മരണ ശേഷവും ശരീരത്തിൽ കപത്തി പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണു പ്രിയയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

വിഷ്ണുപ്രിയ ശ്യംജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിൻഫെ പകയിലായിരുന്നു കാെലപാതകം. പാെന്നാനി സ്വദേശിയായ യുവാവുമായി പെൺകുട്ടി അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവർ എല്ലാം പോയ സമയത്ത് ആണ് ആക്രമണം ഉണ്ടായത്.

ബന്ധു വീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ അമ്മ വിഷ്ണു പ്രിയയെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് രക്തത്തിൽ കുളിച്ചകിടക്കുന്ന വിഷ്ണു പ്രിയയെ കണ്ടത്. 2023 സെപ്റ്റംബർ 21 നാണ് വിചാരണ ആരംഭിച്ചത്. കേസിൽ 73 സാക്ഷികളാണ് ഉള്ളത്.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കാെലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം, സംഭവത്തിന്റെ രണ്ട് ദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽ നിന്ന് ശ്യാംജിത്ത് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജകരാക്കിയിരുന്നു. ഇത് കേസിൽ നിർണായകം ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+