വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്ത് സാക്ഷിയാകും; ശ്യാംജിത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകത്തില്‍ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നു. നാളയോ മറ്റന്നാളോ ഇയാളുടെ മൊഴി എടുത്തേക്കും. വിഷ്ണുപ്രിയ കൊല്ലപ്പെടുന്ന സമയത്ത് പൊന്നാനിയിലുള്ള സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഈ സമയത്താണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് എത്തുന്നത്. ശ്യാംജിത്ത് എന്ന് വിഷ്ണുപ്രിയ നിലവിളിക്കുന്നത് ഈ സുഹൃത്ത് ഫോണിലൂടെ കേട്ടിരുന്നു.

ഈ സുഹൃത്തിനെ കൊല്ല്ാനും ശ്യാംജിത്തിന് പദ്ധതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി സ്വദേശിയായ സുഹൃത്തും വിഷ്ണുപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രതി സംശയിച്ചിരുന്നു. ഇത് വിഷ്ണുപ്രിയയുടെ സുഹൃത്തിനോടുള്ള വിരോധത്തിന് കാരണമായെന്നാണ് പൊലീസ് നല്കുന്ന വിവരം.

ഈ മാസം 19ന് ആണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ശ്യാംജിത്തും വിഷ്ണുപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇതേ തുടര്‍ന്നാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

അതേസമയം, ശ്യാംജിത്തിന് കോടതി 28 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകീട്ട് തളിപ്പറമ്പ് മുനിസിപ്പല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് നാളയെ അപേക്ഷ നല്‍കൂ. ദീപാവലി അവധിയെ തുടര്‍ന്നാണ് ഇന്ന് കസ്റ്റഡ അപേക്ഷ കൊടുക്കാനാവാത്തത്. ശ്യാംജിത്ത് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

കഴിഞ്ഞ ദിവസം ഒരു കൂസലുമില്ലാതെയാണ് തെളിവെടുപ്പിനായി ശ്യാംജിത്ത് എത്തിയത്. പ്രതിയുടെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് ആയുധങ്ങള്‍ ബാഗിലാക്കി ഉപേക്ഷിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, കത്തി, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കത്തി, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രം മാസ്ക്, തൊപ്പി എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഖത്തറില്‍ ജോലി ചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂര്‍ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയാണ്. മാനന്തേരി സത്രത്തില്‍ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications