പാനൂര്‍ വിഷ്ണു പ്രിയ വധക്കേസ്: പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി
തലശേരി: പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ വധകേസില്‍ വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രൊസിക്യൂഷന് വാദം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എവി. മൃദുല മുന്‍പാകെ പൂര്‍ത്തിയായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി എ.ശ്യാംജിത്താണ് കേസിലെ പ്രതി.
കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ദേഹത്ത് 29 മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്തു മുറിവുകളും വിഷ്ണു പ്രീയയുടെ മരണത്തിന് ശേഷം ഉണ്ടായതാണ്. പ്രതിയുടെ ക്രൂരമായ പ്രതികാര മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ കെ. അജിത്ത് വാദത്തിനിടെ പറഞ്ഞു.

കഴുത്തില്‍ മാത്രം അഞ്ചു മുറിവുകളാണുള്ളത്. കഴുത്ത് മുറിഞ്ഞു തുടങ്ങിയിരുന്നു. രണ്ടു മുതല്‍ പത്തു മിനുട്ടു വരെയുള്ള സമയത്തിനുള്ളില്‍ മരണം സംഭവിച്ചു നിലവിളിക്കാന്‍ പോലും സാധിക്കാതെയാണ് വിഷ്ണു പ്രീയ കൊല്ലപ്പെട്ടത്. ആദ്യം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി.
പിന്നെ ഓടി രക്ഷപ്പെടാതിരിക്കാന്‍ കൈകാലുകളുടെ ഞരമ്പുകള്‍ മുറിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നും ഞാട്ടടുത്ത വയലില്‍ നിന്നുമായി ചുറ്റിക, ഇരുതല മൂര്‍ച്ചയുള്ള കത്തി, കുത്തുളി മുളക് പൊട്ടി മനുഷ്യന്റെ മുടി, ഇടിക്കട്ട ചെത്ത് കല്ല്, കത്തി , പവര്‍ ബാങ്ക്, പതിനൊന്ന് സെറ്റ് ഗ്ളാസ് തുടങ്ങിയവസ്തുക്കളാണ് തൊണ്ടിമുതലുകളായി കണ്ടെടുത്തിരുന്നത്.
കൊല്ലപ്പെടുന്നതിന് മുന്‍പ് വിഷ്ണു പ്രീയയുടെ അടുത്തേക്ക് പ്രതി ശ്യാം ജിത്ത് വരുന്നതിന്റെ വിഷ്ണുപ്രിയ തന്നെ പകര്‍ത്തിയ 13 സെക്കന്‍ഡ് ഫ്രണ്ട് ക്യാമറ ഉപയോഗിച്ചു പകര്‍ത്തിയ വീഡിയോ ദൃശ്യം കേസില്‍ നിര്‍ണായക തെളിവാണെന്നും പ്രൊസിക്യുഷന് ചൂണ്ടിക്കാട്ടി.
കൊലപാതകം നടക്കുന്നതിന് തൊട്ടു മുന്‍പ് 11.36 ന് ആരോ വരുന്നുണ്ടെന്നാണ് വിഷ്ണു പ്രിയ മൊബെല്‍ വീഡിയോ കോളില്‍ ലൈനില്‍ ഉണ്ടായിരുന്ന സുഹൃത്ത് വിപിന്‍ രാജിനോട് പറഞ്ഞത്. 11.47 ന് ശ്യാമേട്ടന് വരുന്നു വന്ന് പറഞ്ഞ് ഫ്രണ്ട് ക്യാമറ വിഷ്ണുപ്രിയ ഓണ്ചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള 13 സെക്കന്‍ഡാണ് നിര്‍ണായക തെളിവായി പ്രൊസിക്യുഷന് ചൂണ്ടിക്കാണിച്ചത്.
സംഭവ ദിവസം രാവിലെ 11.36 ന് പ്രതിയുടെ ചിത്രം പാനൂര്‍ സബ് ട്രഷറിയില്‍ സമീപമുള്ള സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം 12 മണിക്ക് സ്ഥലത്ത് നിന്നു 300 മീറ്റര്‍ അകലെ കേളോത്ത് മുക്കിലൂടെ പഴയ മോഡല്‍ അപ്പാച്ചി ബൈക്കില്‍ പ്രതി അമിത വേഗതയില്‍ പോയതായി ദൃക്സാക്ഷിമൊഴികളും പ്രൊസിക്യുഷന് വിവരിച്ചു 2022 ഒക്ടോബര്‍ 22-നാണ് വിഷ്ണു പ്രീയ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications