കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികഞ്ഞില്ല: പാപ്പിനിശേരി മേൽപ്പാലത്തിന്റെ തകർച്ച തുടങ്ങി

Google Oneindia Malayalam News

കണ്ണൂർ: നിർമ്മാണം കഴിഞ്ഞ് ഒരു വർഷത്തിനിടെ കണ്ണൂരിലെ പാപ്പിനിശേരി മേൽപ്പാലം തകരുന്നു. ഇതോടെ പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ പണിത പാപ്പിനിശേരി മേല്‍പ്പാലമാണ്പാ മാസങ്ങൾക്കുള്ളിൽ തകർന്നിട്ടുള്ളത്. കൊച്ചിയിലെ പാലാരിവട്ടം പാലം പണിത കരാറുകാർ തന്നെയാണ് ഈ പാലത്തിന്റെയും പ്രവൃത്തി നടത്തിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനിടെ മൂന്ന് വൻ കുഴികളാണ് പാലത്തിന്റെ മധ്യത്തിൽ രൂപപ്പെട്ടിട്ടുള്ളത്. ഇതോടെ ഈകുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് അപകടത്തില്‍പ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികൾ വഷളായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

കൊവിഡ് വാക്സിൻ സ്വീകരിച്ച നാല് ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ പ്രശ്നങ്ങൾ: രണ്ട് പേർ ആശുപത്രി വിട്ടുകൊവിഡ് വാക്സിൻ സ്വീകരിച്ച നാല് ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ പ്രശ്നങ്ങൾ: രണ്ട് പേർ ആശുപത്രി വിട്ടു

പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴേക്കും എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ തകര്‍ന്നു തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് കുഴികളും രൂപപ്പെട്ടത്. റോഡിന്റെ സീബ്രാലൈനിനു മുകളിലും അതിന്റെ ഇരുവശങ്ങളിലുമായാണ് കുഴി രൂപപ്പെട്ടിരുന്നത്. നേരത്തെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളില്‍ കമ്പി പോലും പുറത്തുവന്ന നിലയിലുണ്ടായിരുന്നു. കൂടാതെ നിലവില്‍ പാലത്തിന്റെ വിള്ളലുകളില്‍ താല്‍ക്കാലികമായി സിമന്റ് നിറച്ച് അടക്കുന്ന നിലയുമുണ്ടായി.

bridge-16

ഇതിനു പുറമേയാണ് ടാറിങ് നടന്ന ഭാഗത്ത് കുഴി രൂപപ്പെട്ടിരിക്കുന്നത്. മൂന്നു കുഴിയും നേര്‍ക്കുനേര്‍ വരുന്നതിനാല്‍ പെട്ടെന്ന് വെട്ടിച്ച് പോകാന്‍ കഴിയില്ല. അഥവാ വെട്ടിക്കുന്ന നിലയുണ്ടായാല്‍ വന്‍ അപകടം തന്നെ സംഭവിച്ചേക്കാം. പാലത്തിനു ഏറ്റവും മുകളിലായിട്ടാണ് കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതിനെ നിസാരമായി കാണാനും കഴിയില്ല. പൊതുവേ ദേശീയപാതയെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡായി പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡ് മാറിയിട്ടുണ്ട്. വലിയ ലോറികളും ബസുകളും തുടങ്ങി എന്നും വാഹനത്തിരക്കുള്ള റോഡായിട്ടാണ് കെഎസ്ടിപി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. അമിത വേഗത കാരണം മരണങ്ങള്‍ വരെ സംഭവിക്കുന്ന അപകടം റോഡിലുണ്ടാവാറുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുമുണ്ട്.

അടിക്കടിയുള്ള ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങള്‍ നിത്യേന ഉണ്ടാവുമ്പോഴാണ് അധികൃതരുടെ അലംഭാവം കാരണം വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. പാപ്പിനിശ്ശേരി റെയില്‍ മേല്‍പ്പാലത്തില്‍ റോഡിലുള്ള കുഴികള്‍ അടക്കാത്തത് ഇരുചക്ര വാഹനകാര്‍ക്ക് വന്‍ ഭീഷണിയാണ്. കഴിഞ്ഞ ഒരു മാസമായി ഈ കുഴികള്‍ രൂപപ്പെട്ടിട്ട്. കുഴികള്‍ അടയ്ക്കാന്‍ എന്നിട്ടും അധികൃതര്‍ തയ്യാറായില്ല. കെ.എസ്.ടി.പി പദ്ധതിയുടെ ഭാഗമായി റോഡ് അന്താരാഷട്ര നിലവരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പാപ്പിനിശ്ശേരി മേല്‍പാലം പണിഞ്ഞത്.

മഴക്കാലം തുടങ്ങിയതു മുതല്‍ ഈ പാലത്തില്‍ കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങിയത്. ശരിയായ രീതിയിലല്ലാത്ത ടാറിങ് ചെയ്യാത്തതാണ് ഇത്തരത്തില്‍ കുഴികള്‍ വീഴാന്‍ കാരണം. പാലത്തിന് ഭീഷണിയില്ലെന്നാണ് ഇത്തരം തകരാറുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കെ.എസ്.ടി.പി അധികതര്‍ നല്‍കുന്ന വിശദീകരണം. പാലാരിവട്ടം പണിത ആര്‍.ഡി.എസ് കരാര്‍ കമ്പനിയാണ് പാപ്പിനിശേരി പാലവും നിര്‍മിച്ചിരിക്കുന്നത്. ഇതാണ് യാത്രക്കാരിൽ ഏറെ ആശങ്കയുണ്ടാക്കുന്നത്.

English summary
Pappinissery bridge shows damages within one year of construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X