Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സമാന്തര വിദ്യാഭ്യാസ സംരക്ഷണറാലിയും സംഗമവും നടത്തി

കണ്ണൂര്‍: പാരലല്‍ കോളേജുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ സമാന്തര വിദ്യാഭ്യാസ സംരക്ഷണ സംസ്ഥാനതല സംഗമം നടന്നു. പരിപാടി കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.സാധാരണക്കാരായ ഭൂരിപക്ഷം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഉണ്ടായിട്ടുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി സമാന്തര വിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ 47 (2),72 വകുപ്പുകള്‍ എടുത്തുമാറ്റിക്കൊണ്ട് കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലും പ്രൈവറ്റ് /വിദൂര വിഭാഗം കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. കേരളത്തിലെ ഏത് യൂണിവേഴ്‌സിറ്റിയിലും വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള ഏത് കോഴ്‌സും പഠിക്കാനുള്ള സാഹചര്യ ഉണ്ടാക്കണമെന്നാണ് പാരലല്‍ കോളേജ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

 college-

ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരെയും , അനധ്യാപകരെയും അവരുടെ ലക്ഷക്കണക്കിന് കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ സി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.വി.സുമേഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം.വി.ജയരാജന്‍ (സി.പി.എം) അഡ്വ. റഷീദ് കവ്വായി (കോണ്‍ഗ്രസ് ), എന്‍.ഹരിദാസ് ( ബിജെപി ),അബ്ദുള്‍ കരീം ചേലേരി ( മുസ്ലിം ലീഗ് ),സി.പി.സന്തോഷ് കുമാര്‍ ( സിപിഐ ), സംഘാടകസമിതി സംസ്ഥാന ചെയര്‍മാന്‍ എ.പ്രഭാകരന്‍, ജനറല്‍ കണ്‍വീനര്‍ കെ.എന്‍. രാധാകൃഷ്ണന്‍ , കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ രാഖി രാഘവന്‍ , സഞ്ജീവ് പി.എസ് (എസ്.എഫ്.ഐ), അതുല്‍ എം.സി (കെ.എസ്.യു ), ജാസിര്‍. ഒ കെ (എം.എസ്.എഫ് ) , പി.എ. ഇസ്മയില്‍ (എ.ഐ.എസ്.എഫ് ) , അസോസിയേഷന്‍ നേതാക്കളായ കെ.ആര്‍. അശോക് കുമാര്‍, അഡ്വ. കെ.കെ. സൈതലവി, സംഘാടകസമിതി കണ്‍വീനര്‍ ടി.കെ.രാജീവന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തുസംസാരിച്ചു.

പഴയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി അസോസിയേഷന്‍ രക്ഷാധികാരി കെ.പി.ജയബാലന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. റാലി നഗരം ചുറ്റി കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ സമാപിച്ചു. റാലിക്ക് നേതാക്കളായ രാജേഷ് പാലങ്ങാട്ട് , കെ.പ്രകാശന്‍, എന്‍.വി. പ്രസാദ്, വി. ഷാജന്‍ജോസ് - വയനാട്, ശശി കുത്തനൂര്‍ - പാലക്കാട്, സജി കെ. രാജ് - കോഴിക്കോട്, സല്‍ജു ജോസഫ് - ഇടുക്കി, എ.ഷൈജു - തിരുവനന്തപുരം, കെ.പി. ഗോപാലകൃഷ്ണന്‍, ടി.പി.എം. സലീം - കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+