മാക്കൂട്ടം ചുരം താണ്ടണമെങ്കില്‍ ജീപ്പ് തന്നെ ശരണം: താല്‍ക്കാലിക ആശ്വാസമായി സമാന്തര സര്‍വീസ്
കണ്ണൂര്‍: കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയക്കെടുതിയിലും മാക്കൂട്ടംചുരം റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ബസുകള്ക്കുള്പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് മാക്കൂട്ടം ചുരം പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇരിട്ടി കൂട്ടുപുഴ-വീരാജ്പേട്ട റൂട്ടില്‍ സമാന്തര ജീപ്പ് സര്‍വീസ് ആരംഭിച്ചു.
റോഡ് തകര്‍ച്ചയെ തുടര്‍ന്ന് പൂര്‍ണമായും ഏര്‍പ്പെടുത്തിയ ഗതാതനിരോധനം പിന്‍വലിച്ച് ചെറുവാഹനങ്ങള്‍ക്ക് ഗതാഗതാനുമതിലഭിച്ചിരുന്നു. തുടര്‍ന്നാണ് മാക്കൂട്ടം ചുരംപാത വഴി വീരാജ് പേട്ടയിലേക്ക് ചൊവ്വാഴ്ച മുതല്‍ ഇരിട്ടി ടൗണില്‍ നിന്ന് സമാന്തര ജീപ്പ് സര്‍വീസ് ആരംഭിച്ചത്. കൂട്ടുപുഴ-വീരാജ്പേട്ട റൂട്ടില്‍ സമാന്തര ജീപ്പ് സര്‍വീസ് ആരംഭിച്ചതോടെ ഇരിട്ടി വീരാജ്പേട്ട അന്തര്‍ സംസ്ഥാനയാത്രക്കാര്ക്ക് ചെറിയൊരു ആശ്വാസമായി.

100മുതല്‍ 150രൂപവരെയാണ് സര്‍വിസുകാര്‍ യാത്രക്കാരില്‍നിന്നും യാത്രാക്കൂലി ഈടാക്കുന്നത്.മാക്കൂട്ടം ചുരം റോഡിലൂടെയുള്ള ബസ് സര്‍വിസ് നിലച്ചത് ബംഗളൂര്, മൈസൂര്‍ യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ നഗരങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും കച്ചവടം ചെയ്യുന്നവരും വളഞ്ഞു ചുറ്റിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. അടുത്ത മാസം കഴിഞ്ഞേ പുനര്‍നിര്‍മാണം പൂര്‍ത്തിയാവുകയുള്ളൂവെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications