കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാക്കൂട്ടം ചുരം താണ്ടണമെങ്കില്‍ ജീപ്പ് തന്നെ ശരണം: താല്‍ക്കാലിക ആശ്വാസമായി സമാന്തര സര്‍വീസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയക്കെടുതിയിലും മാക്കൂട്ടംചുരം റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ബസുകള്‍ക്കുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് മാക്കൂട്ടം ചുരം പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇരിട്ടി കൂട്ടുപുഴ-വീരാജ്‌പേട്ട റൂട്ടില്‍ സമാന്തര ജീപ്പ് സര്‍വീസ് ആരംഭിച്ചു.

പി.കെ രാഗേഷിനെ പുറത്താക്കണമെന്ന് ലീഗ് പ്രാദേശിക നേതാക്കള്‍: 31ന് നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ അട്ടിമറി നീക്കംപി.കെ രാഗേഷിനെ പുറത്താക്കണമെന്ന് ലീഗ് പ്രാദേശിക നേതാക്കള്‍: 31ന് നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ അട്ടിമറി നീക്കം

റോഡ് തകര്‍ച്ചയെ തുടര്‍ന്ന് പൂര്‍ണമായും ഏര്‍പ്പെടുത്തിയ ഗതാതനിരോധനം പിന്‍വലിച്ച് ചെറുവാഹനങ്ങള്‍ക്ക് ഗതാഗതാനുമതിലഭിച്ചിരുന്നു. തുടര്‍ന്നാണ് മാക്കൂട്ടം ചുരംപാത വഴി വീരാജ്‌ പേട്ടയിലേക്ക് ചൊവ്വാഴ്ച മുതല്‍ ഇരിട്ടി ടൗണില്‍ നിന്ന് സമാന്തര ജീപ്പ് സര്‍വീസ് ആരംഭിച്ചത്. കൂട്ടുപുഴ-വീരാജ്‌പേട്ട റൂട്ടില്‍ സമാന്തര ജീപ്പ് സര്‍വീസ് ആരംഭിച്ചതോടെ ഇരിട്ടി വീരാജ്‌പേട്ട അന്തര്‍ സംസ്ഥാനയാത്രക്കാര്‍ക്ക് ചെറിയൊരു ആശ്വാസമായി.

jeepservice-1

100മുതല്‍ 150രൂപവരെയാണ് സര്‍വിസുകാര്‍ യാത്രക്കാരില്‍നിന്നും യാത്രാക്കൂലി ഈടാക്കുന്നത്.മാക്കൂട്ടം ചുരം റോഡിലൂടെയുള്ള ബസ് സര്‍വിസ് നിലച്ചത് ബംഗളൂര്, മൈസൂര് യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ നഗരങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും കച്ചവടം ചെയ്യുന്നവരും വളഞ്ഞു ചുറ്റിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. അടുത്ത മാസം കഴിഞ്ഞേ പുനര്‍നിര്‍മാണം പൂര്‍ത്തിയാവുകയുള്ളൂവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

English summary
Parallel jeep service through Makkoottam ghat section
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X