ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം നവീകരിച്ച പറശിനിക്കടവ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു
കണ്ണൂര്‍: നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണി നടത്തിയ പറശിനിക്കടവ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. നവീകരിച്ച പാലത്തിന്റെ ഉദ്ഘാടനം എം.വിഗോവിന്ദന് എംഎല്‍എ നിര്‍വഹിച്ചു. ആന്തൂര്‍ നഗരസഭാ വൈസ് ചെയര്മാന് വി.സതീ ദേവിഅധ്യക്ഷയായി. മയ്യില്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് എം.വി അജിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.ടി.രാമചന്ദ്രന്, കെവി പ്രേമരാജന്‍, പി.പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ ആറിനാണ് പാലം പൂര്‍ണമായി അടച്ചിട്ടത്. അന്പതുദിവസം അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടതോടെ നൂറുകണക്കിനാളുകളാണ് യാത്രാക്ളേശത്തില്‍ വലഞ്ഞത്.ഒന്നരപതിറ്റാണ്ടായി അറ്റകുറ്റപണി പോലും നടത്താത്ത പാലത്തിലൂടെയുളള യാത്ര ഏറെ ദുഷ്കരമായിരുന്നു.കാല് നടയാത്രപോലും ദുസഹമായ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് എണ്പത്തിയൊന്നുലക്ഷംരൂപ പാലം നവീകരണത്തിന് അനുവദിക്കുകയായിരുന്നു. ജലസേചനവകുപ്പിന്റെ കീഴിലാണ് പാലം. ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെഅറ്റകുറ്റപണി നടത്തിയത്. പാലത്തിലെ റീടാറിങ് പ്രവൃത്തിക്കൊപ്പം സ്ളാബുകളുടെ തകരാര്‍ പരിഹരിക്കുകയും കൈവരികള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. എക്സ്പെന്ഷന് ജോയന്റുകള് ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുഗമമായഗതാഗത സൗകര്യമേര്‍പ്പെടുത്തിയതോടെ മയ്യി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് പറശിനിക്കടവ് മുത്തപ്പന് മടപ്പുര അടക്കമുളള തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് പെട്ടെന്നു തന്നെ എത്തിച്ചേരാനാവും. കണ്ണൂര്അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തളിപറമ്പ് ഭാഗത്തു നിന്നുളളവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വഴി കൂടിയാണിത്.
തളിപറമ്പ് മണ്ഡലം എം. എല്‍. എ എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ പാലത്തിലൂടെ നടന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.നൂറുകണക്കിനാളുകള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത് ഉത്സവ പ്രതീതി സൃഷ്ടിച്ചു.പറശിനിക്കടവ് മുത്തപ്പന് മടപ്പുരയ്ക്കു സമീപമുളള ബോട്ടുജെട്ടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പാലം പുത്തന്‍ മോടിയിലായതോടെ തളിപ്പറമ്പ് മണ്ഡലത്തിലെ ടൂറിസംരംഗത്തും പുതു ഉന്മേഷംകൈവന്നിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications