Get Updates
Get notified of breaking news, exclusive insights, and must-see stories!

പറശ്ശിനിക്കടവ് പീഡനം: രേഖകള്‍ നശിപ്പിച്ച സ്‌കുള്‍ അധികൃതര്‍ക്കെതിരെ കുറ്റപത്രം, പിതാവും നേതാവും!!

കണ്ണുര്‍: ഏറെ വിവാദമുണ്ടാക്കിയ പറശ്ശിനിക്കടവ് പീഡനക്കേസില്‍ വളപട്ടണം പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ അന്വേഷണ നടത്തിവന്ന ആറു കേസുകളിലാണ് തലശ്ശേരി പോക്സോ കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവ്, സ്ഥലത്തെ സജീവ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ നിഖില്‍ (21), പേരാവൂര്‍ സ്വദേശി മൃദുല്‍ (24) എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ക്ലാസിലെ ഹാജര്‍ പട്ടികയിലെ പേജുകള്‍ ഇളക്കി മാറ്റി തെളിവു നശിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചുണ്ട്. വളപട്ടണം സി.ഐ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

05-1524229665-15332

കേസില്‍ ഉള്‍പ്പെട്ട പേരാവൂര്‍ സ്വദേശി വിദേശത്തേക്ക് കടന്നു കളയാന്‍ ശ്രമിക്കവെ കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. മൂന്നു പ്രതികളും ഇപ്പോള്‍ റിമാന്‍ഡിലാണ്.തളിപ്പറമ്പ് ഡി.വൈ. എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തെ ഒരു സ്വകാര്യലോഡ്ജില്‍വച്ചാണ് പണംവാങ്ങിയ പിതാവിന്റെ ഒത്താശയോടെ സ്‌കുള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+