കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ സ്കൂൾ വിദ്യാർത്ഥിയുടെ മരണം: അധ്യാപകരുടെ പീഡനം കാരണമെന്ന് രക്ഷിതാക്കൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വിദ്യാർത്ഥിയുടെ മരണത്തിന് കാരണം അധ്യാപകരുടെ പീഡനമെന്ന് രക്ഷിതാക്കൾ ചെറുപുഴയിലെ സെന്റ് മേരീസ് സ്‌കൂളിലെ ആല്‍ബിന്‍ ചാക്കോയുടെ ആത്മഹത്യാ കുറിപ്പിലാണ് അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണം. കത്തില്‍ ഇവരെ പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്ന് ആല്‍ബിന്‍ ചാക്കോയുടെ പിതാവും സഹോദരനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തിന് കാരണം അധ്യാപകരുടെ മാനസിക പീഡനമെന്ന് സംശയിക്കുന്നതായി ആല്‍ബിന്റെ അമ്മ പറഞ്ഞു.

ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്

മകന്റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ രണ്ട് അധ്യാപകരുടെ പേരുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം. കഴിഞ്ഞ 20-ന് രാത്രിയാണ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആല്‍ബിന്‍ ചാക്കോയെ കണ്ടെത്തിയത്. തൊട്ടുമുന്‍പ് വരെ മകനില്‍ യാതൊരു മാനസിക സംഘര്‍ഷവും കണ്ടിരുന്നില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

death-157

പിന്നീട് മുറിയില്‍ നിന്ന് ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു. 500 രൂപയുടെ പേരില്‍ താന്‍ ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു തുടങ്ങിയ കത്തില്‍ രണ്ട് അധ്യാപകരുടെ പേരുമുണ്ട്. ഇത് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരിക്കുന്നത്. കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരിലാണ് ആത്മഹത്യയെന്നു ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അധ്യാപകരുടെ മാനസിക പീഡനം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

English summary
Parents against teachers on student''s death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X