കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫീസ് നൽകാത്ത വിദ്യാർത്ഥികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി: സ്കൂളിന് മുമ്പിൽ പ്രതിഷേധം

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ ചിന്മയ വിദ്യാലയത്തിൽ ഫീസ് നൽകാത്ത കുട്ടികളെ പുറത്താക്കിയ സംഭവത്തിൽ രക്ഷിതാക്കളുടെ പ്രതിഷേധം. കൊവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതോടെ ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതോടെയാണ് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ട്യൂഷൻഫീസ് മാത്രം നിലനിർത്തി സ്പോർട്സ്, ആർട്സ് ഫീസുകൾ ഒഴിവാക്കി ഓൺലൈൻ ക്ലാസുകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകുകയും ചെയ്തിരുന്നു.

തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു: വീട്ടുടമസ്ഥക്കെതിരെ കശ്മീരി യുവതി, എഫ്ഐആർ രജിസ്റ്റർ ചെയ്തു!!തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു: വീട്ടുടമസ്ഥക്കെതിരെ കശ്മീരി യുവതി, എഫ്ഐആർ രജിസ്റ്റർ ചെയ്തു!!

 kannur-map-18-1

Recommended Video

cmsvideo
കണ്ണൂർ: ചിന്മയ വിദ്യാലയത്തിൽ ഫീസ് അടയ്ക്കാത്തതിന് വിദ്യാർത്ഥികളെ പുറത്താക്കി; പ്രതിഷേധവുമായി രക്ഷിതാക്കൾ

ഈ സംഭവത്തിന് പിന്നാലെയാണ് വിദ്യാർത്ഥികളെ ഫീസ് അടച്ചില്ലെന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കുന്നത്. ഇതോടെയാണ് സ്കൂളിന് മുമ്പിലെത്തി രക്ഷിതാക്കൾ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ പിടിച്ചുവിട്ടത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെ പ്രതിഷേധം സംഘടിപ്പിച്ച വിഷയത്തിൽ 30 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
Parents protests infornt of Private school over students students removes from Whatsapp group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X