കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ഏറ്റെടുക്കുമെന്നും പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുമെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ.ജനുവരിയില്‍ ഇതിനാവശ്യമായ ബില്‍ സഭയില്ഡ അവതരിപ്പിക്കും.സഹകരണമേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറ്റുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. ഇതിനി കുറഞ്ഞത് മൂന്നു വര്‍ഷം വരെ കാലതാമസം നേരിടുമെന്നും കെകെ ശൈലജ പറഞ്ഞു.


സ്റ്റാഫ് പാറ്റേണിലും സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങളിലും മാറ്റം വരുത്തേണ്ടതിനാലാണ് ഈ കാലതാമസം നേരിടേണ്ടി വരുന്നത്.എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിണറായി സര്‍ക്കാറിന്റെ കാലത്തു തന്നെ പരിയാരം ഏറ്റെടുക്കും.

pariyaram-23-

മാങ്ങാട്ടുപറമ്പുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും.ഗര്‍ഭസ്ഥ ശിശു വൈകല്യങ്ങള്‍ പരിശോധിക്കുന്ന കേന്ദ്രം ആശുപത്രിയോടനുബന്ധിച്ച് സ്ഥാപിക്കുമെന്നും ഇതിനായി 3 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.വന്ധ്യതാ ചികിത്സ കേന്ദ്രവും സ്ഥാപിക്കുമെന്നും ഇതിനായി 74.85 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1.3 കോടി രൂപ ചിലവിട്ട് കേന്ദര സര്‍ക്കാറിന്റെ ലക്ഷ്യ പദ്ധതിയുടെ ഭാഗമായി അത്യാധുനിക ലേബര്‍ റൂമും ഒരുക്കുന്നുണ്ട.45 മുറികളുള്ള പേ വാര്‍ഡും ആശുപത്രിക്കായി ഒരുക്കും

English summary
Pariyaram medical college will take over by government with in three years says health minister kk shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X