പരിയാരം ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ ബാങ്ക് ജീവനക്കാരിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും
പരിയാരം: പരിയാരം ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ ബാങ്ക് ജീവനക്കാരി പോലീസിൽ കീഴടങ്ങിയില്ല. ഇതിനിടെ ക്വട്ടേഷൻ കേസിൽ പ്രതിയായ കേരളാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി തലശേരി കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. മാതമംഗലം ചെറുതാഴം ശ്രീസ്ഥയിലെ ഭര്‍തൃ ബന്ധുവായ കോണ്‍ട്രാക്ടറെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഒളിവില്‍ കഴിയുന്ന ബാങ്ക് ജീവനക്കാരിയായ യുവതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 12ന് തലശേരി ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചേക്കും.
ഈ കേസില്‍ പോലീസ് അറസ്റ്റു ചെയ്യാന്‍ സാധ്യതയേറിയതോടെയാണ് യുവതി തലശേരിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതി ആവശ്യപ്പെട്ട പ്രകാരം പരിയാരം പോലിസ് കേസ് സംബന്ധമായ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കേസില്‍ റിമാന്റില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ നാലു പ്രതികളെയും വീണ്ടും ചോദ്യം ചെയ്യാനായി പരിയാരം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

പരിയാരം പോലിസ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് ഇവരെ പൊലിസ് കസ്റ്റഡിയിൽ വിട്ടുനൽകിയത് സബ് ജയിലിൽ റിമാന്റില്‍ കഴിയുന്ന തളിപ്പറമ്പ് 'നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി സുധീഷ് (39) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കേസന്വേഷണ ചുമതലയുള്ള പരിയാരം എസ്ഐ കെ വി സതീശന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെയും കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. കേരള ബാങ്ക് ജീവനക്കാരിയുമായി കേസിൽ അറസ്റ്റിലായവർ
ക്വട്ടേഷന്‍ നടത്താൻഗൂഢാലോചന നടത്തിയ കണ്ണൂരിലും, പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും അടുത്ത ദിവസം പൊലിസ് തെളിവെടുപ്പ് നടത്തും. കൃത്യം നടത്താന്‍ ആയുധം വാങ്ങിയ തളിപ്പറമ്പ് മാര്‍ക്കറ്റിലെ കടയിലും സംഭവത്തിന് ശേഷം ആയുധം വലിച്ചെറിഞ്ഞ പുഴയ്ക്കരികിലും എത്തിച്ച് ആയുധം കണ്ടെടുത്ത ശേഷം വാഹനവും കണ്ടെടുക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് രാത്രിയിലാണ്ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടര്‍ പി.വി സുരേഷ് ബാബു(52)വിനെ വധിക്കാന്‍ ശ്രമിച്ചത്.
മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിനിടെയാണ് ജില്ലാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി സീമ നല്‍കിയ പ്രമാദമായ ക്വട്ടേഷന്‍ കേസിന്റെ ചുരുളഴിക്കാന്‍ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിച്ചത്. ഭർതൃ ബന്ധുവായ കരാറുകാരൻ പോലീസുകാരനായ ഭർത്താവിനെയും തന്നെയും അകറ്റിയതിലുള്ള വൈരാഗ്യവും പണം വാങ്ങിയിട്ട് തിരിച്ചുനൽകാത്ത വിഷയവുമാണ് ഇയാളെ അടിച്ച് ജീവച്ഛവമാക്കാൻ കരാർ നൽകാൻ യുവതിയെ പ്രേരിപ്പിച്ചത്. ഏറെക്കാലമായി ഭർത്താവിൽ നിന്നും അകന്നു കഴിയുന്ന സീമ പയ്യാമ്പലത്തെ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത് നേരത്തെ പരിയാരത്ത് നീതി മെഡിക്കൽ സ്റ്റോറിൽ ജിവനക്കാരിയായ യുവതി പിന്നീട് ജോലി കിട്ടിയതിനു ശേഷം കണ്ണുരിലേക്ക് താമസം മാറ്റുകയായിരുന്നു.












Click it and Unblock the Notifications