Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിയാരത്തെ സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ; മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

തളിപറമ്പ്: പരിയാരത്തെ സൈസൈറ്റി ജീവനക്കാരി സീനയുടെ ആത്മഹത്യയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുന്‍ പ്രസിഡന്റ് അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിതിനെ തുടര്‍ന്ന് ഒളിവില്‍പോയ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റ് തെക്കുമ്പാട്ടെ ടി.വി.രമേശനെയാണ്(59) പോലീസ് ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്. രമേശന്റെ പേരില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം പോലീസ് 2023 സപ്തംബര്‍ 18 ന് കേസെടുത്തിരുന്നു.

തൊഴില്‍പരമായ വിഷയത്തില്‍ രമേശന്‍ സീനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് രമേശനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2023 ജൂലായ് 31നാണ് കൊവ്വപ്പുറത്തെ സൊസൈറ്റി ഓഫീസിന്റെ താഴത്തെ മുറിയില്‍ സീനയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഉച്ചക്ക് രണ്ടോടെ മരണപ്പെടുകയായിരുന്നു.

knr-arrest

ദേഹത്ത് വസ്ത്രത്തിനിടയിലും മുറിയിലെ മേശയില്‍ ഒട്ടിച്ചുവെച്ചതുമായ ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ' സീനയുടെ ബന്ധുക്കളേയും സഹപ്രവര്‍ത്തകരെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. സിഎംപിയുടെ പ്രാദേശിക നേതാവാണ് അറസ്റ്റിലായ രമേശന്‍. കണ്ണൂരില്‍ ഏറെ വിവാദമായ ആത്മഹത്യയായിരുന്നു സീനയുടെത്. സഹകരണ സൊസെറ്റി കലഷന്‍ ഏജന്റ് കൂടിയായിരുന്നു സീന. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സീനയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. പരിയാരം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+