കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഒടി നസീര്‍ വധശ്രമം: എ എന്‍ ഷംസീറിനെതിരെ പാര്‍ട്ടിതല അന്വേഷണം തുടങ്ങി, കോടിയേരി വിശദീകരണം തേടി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ എന്‍ ഷംസീര്‍ എം എല്‍എയ്‌ക്കെതിരെ സിപിഎം പാര്‍ട്ടി തല അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം തലശ്ശേരിയിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇൗ വിഷയത്തില്‍ വിശദീകരണം തേടിയെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ഷംസീറിനെതിരെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്.

മോദിയുടെ സത്യപ്രതിജ്ഞ ലൈവായി കാണുന്ന ബാരക് ഒബാമയും സംഘവും.. വൈറല്‍ ചിത്രത്തിന് പിന്നില്‍മോദിയുടെ സത്യപ്രതിജ്ഞ ലൈവായി കാണുന്ന ബാരക് ഒബാമയും സംഘവും.. വൈറല്‍ ചിത്രത്തിന് പിന്നില്‍

ഷംസീറിനെ കൂടാതെ സിപിഎം തലശേരി ഏരിയക്കു കീഴിലുള്ള രണ്ടു നേതാക്കള്‍ക്കും വധശ്രമത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സിഒടി നസീറിനെ അക്രമിച്ചു പരുക്കേല്‍പ്പിക്കുകയല്ല കൊല്ലാന്‍ തന്നെയായിരുന്നു പ്രതികളുടെ ഉദ്ദ്യേശമെന്ന വിവരം പൊലിസിനു ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളിലൊരാളായ അശ്വന്താണ് പൊലിസിനു ഈക്കാര്യം മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അശ്വന്തിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കവെയാണ് അശ്വന്തിനെ പോലീസ് മര്‍ദിച്ചുവെന്നു ആരോപിച്ച് സഹോദരന്‍ പോലീസ് സ്‌റ്റേഷനില്‍ വന്നു ബഹളമുണ്ടാക്കുകയും മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നല്‍കുകയും ചെയ്തത്. ഇതോടെ പതിവുപോലെ പോലീസ് പതിയെ തലമാളത്തിലേക്ക് വലിച്ചു.

അതു ഷംസീര്‍ തന്നെ, തീര്‍ത്താല്‍ തീരാത്ത കുടിപ്പക

അതു ഷംസീര്‍ തന്നെ, തീര്‍ത്താല്‍ തീരാത്ത കുടിപ്പക

തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്ക് പിന്നില്‍ സിപിഎം നേതാവും തലശ്ശേരി എംഎല്‍എയുമായ ഷംസീറാണെന്ന ആരോപണം പേരെടുത്തുന്നയിച്ചു കൊണ്ട് സിഒടി നസീര്‍ രംഗത്തുവന്നത് സി.പി. എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. നേരത്തെ പാര്‍ട്ടിക്ക് ഈക്കാര്യത്തില്‍ പങ്കില്ലെന്നു പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു സി. പി. എം നേതൃത്വം ചെയ്തിരുന്നത്. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുവെന്നായിരുന്നു നസീര്‍ ഒരു ചാനലിലനോട് കഴിഞ്ഞ ദിവസം വെട്ടിതുറന്ന് പറഞ്ഞത്.

പി ജയരാജനെ പ്രതിക്കൂട്ടിലാക്കാന്‍

പി ജയരാജനെ പ്രതിക്കൂട്ടിലാക്കാന്‍


ഷംസീറിനോടൊപ്പമുള്ളവരാണ് തന്നെ ആക്രമിച്ചത്. ഇതില്‍ അശ്വന്തിനെയും സോജിത്തിനെയും സംരക്ഷിക്കുന്നത് ഷംസീറാണ്. എംഎല്‍എ ഇടപെട്ടാണ് ഇവരെ പലകേസുകളില്‍ നിന്നും ഒഴിവാക്കി കൊടുത്തത്. പി ജയരാജനുമായി ഷംസീര്‍ അത്രനല്ല സുഖത്തിലല്ല. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ആക്രമിച്ചതെന്നും സിഒടി നസീര്‍ പറഞ്ഞു.

 കേസ് അട്ടിമറിക്കാന്‍ ശ്രമം!

കേസ് അട്ടിമറിക്കാന്‍ ശ്രമം!

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ കോടികളുടെ അഴിമതിക്കെതിരെ പ്രതികരിച്ചത് ഷംസീറിനെ ചൊടിപ്പിച്ചിരുന്നു. ഷംസീര്‍, എംഎല്‍എ ഓഫീസില്‍വച്ചും പുറത്തൊരു ഇഫ്താര്‍ സംഗമത്തില്‍വച്ചും തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറഞ്ഞു.
ഷംസീറിനെതിരെ പൊലീസിന് പല തവണ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സിഒടി നസീര്‍ പറഞ്ഞു.

 പാര്‍ട്ടി അറിഞ്ഞില്ല, അറിയിച്ചില്ല

പാര്‍ട്ടി അറിഞ്ഞില്ല, അറിയിച്ചില്ല

സിഒടി നസീറിനെതിരെയുള്ള വധശ്രമം പാര്‍ട്ടി അറിയാതെ ചിലര്‍ പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ ചെയ്തതാണെന്ന നിലപാടിലാണ് സിപി എം കണ്ണൂര്‍ ജില്ലാകമ്മിറ്റി. ആയുധം താഴെവയ്ക്കാനും സമാധാനപരമായി പ്രവര്‍ത്തനം നടത്താനും പാര്‍ട്ടി സംസഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള നിലപാടാണ്. ഇതുപാലിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാനേതൃത്വം. മുഖ്യമന്ത്രി പിണറായിവിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വലം കൈയായി പ്രവര്‍ത്തിക്കുന്ന യുവനേതാക്കളിലൊരാളാണ് ഷംസീര്‍. അതുകൊണ്ടു തന്നെ ഷംസീറിനെതിരെയുള്ള വിമര്‍ശനം എങ്ങനെ കൈക്കാര്യം ചെയ്യണമെന്ന ആശയക്കുഴപ്പവും കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജനും മറ്റു നേതാക്കള്‍ക്കുമുണ്ട്.

 ജയരാജന്റെ പ്രതികരണം

ജയരാജന്റെ പ്രതികരണം

അതേസമയം സിഒടി നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സിപിഎം ജനപ്രതിനിധിയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നേരത്തെവ്യക്തമാക്കിയിരുന്നു. അക്രമത്തെ ഒരു തരത്തിലും ന്യായീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഐഎമ്മിനില്ല. അക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. നസീറിനെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായകൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയിരുന്നത്. ഇവര്‍ റിമാന്‍ഡിലാ്ണ്.

English summary
Party level investigation against AN Shamseer on COT Naseer murder attempt case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X