Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യാ എക്‌സ് പ്രസ് സര്‍വീസ് വൈകി: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ വൈകി. അബുദാബിയിലേക്കുള്ള വിമാനം വൈകിയത് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ ഇന്നലെ രാവിലെ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ സര്‍വീസ് വൈകുന്നത് മെയില്‍ വഴി യാത്രക്കാരെ അറിയിച്ചെന്നാണ് എയര്‍ ഇന്ത്യാവിമാനക്കമ്പനി അധികൃതരുടെ വിശദീകരണം.

എത്തേണ്ട വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് 2.50 നാണ് എത്തിയത്. ദോഹയില്‍ നിന്ന് പുലര്‍ച്ചെ 5.45ന് എത്തേï വിമാനം എത്തിയത് ഉച്ചയ്ക്ക് രïിന് മാത്രമാണ്. അബുദാബിയിലേക്ക് ഞായറാഴ്ച രാവിലെ 9.30നുള്ള സര്‍വീസ് വൈകീട്ട് 4.16 നാണ് പുറപ്പെട്ടത്. ഷാര്‍ജയിലേക്ക് വൈകീട്ട് നാലിന് പുറപ്പെടേണ്ട വിമാനവും 1മണിക്കൂര്‍ വൈകി. അബുദാബിയില്‍ തിരിച്ച് 6.30ന് കണ്ണൂരിലെത്തേï വിമാനം രാത്രി 12.30ന് റീ ഷെഡ്യൂള്‍ ചെയ്തു. രാത്രി 8.30 ന് റിയാദിലേക്കുള്ള സര്‍വീസ് രാത്രി 1.15 നാക്കി റീഷെഡ്യൂള്‍ ചെയ്തു.

kannurairport-1565

കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാവിമാനങ്ങള്‍ സ്ഥിരമായി വൈകിയെത്തുന്നതും പുറപ്പെടുന്നതും യാത്രക്കാര്‍ക്ക് തലവേദനയായിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇവിടെ എയര്‍ ഇന്ത്യാവിമാനകമ്പിനി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രയെ തടസപ്പെടുത്തിയിരുന്നു. വിമാനത്താവളത്തില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലെന്നു ആരോപിച്ചായിരുന്നു ഒരു വിഭാഗം തൊഴിലാളികള്‍ സമരം നടത്തിയത്. എന്നാല്‍ അടിയന്തിരമായി പ്രശ്‌നം പരിഹരിക്കുമെന്നു കമ്പിനി അധികൃതരുടെ ഉറപ്പിന്‍മേല്‍ അന്നുതന്നെ സമരം അവസാനിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+