കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കേമലബാറിലെ യാത്രക്കാര്‍ക്ക് ബെംഗളൂരുവിലെത്താൻ കെഎസ്ആര്‍ടിസിയില്ല: സ്വകാര്യ ബസുകൾ വാങ്ങുന്നത് കഴുത്തറപ്പൻ ചാർജുകൾ...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബംഗളൂരുവിലേക്ക് സ്‌കാനിയ, വോള്‍വോ എ.സി കെഎസ്ആര്‍ടിസി ബസുകള്‍ തെക്കന്‍ ജില്ലകളില്‍ നിന്നുണ്ടെങ്കിലും വടക്കന്‍ മലബാറിലെ യാത്രക്കാര്‍ക്ക് ഇപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യബസുകളെ കെഎസ്ആര്‍ടിസിയുടെ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ മാത്രമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നു ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് മലബാര്‍ റൂട്ടുകളില്‍ വരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ, വോള്‍വോ എസി ബസുകള്‍ കോഴിക്കോട് വഴിയാണ് ബംഗളൂരുവിലേക്ക് എത്തുന്നത്.

<strong>എ പ്ലസുകാരും വിജയികളും കൂടുതല്‍ മലപ്പുറത്ത്, പക്ഷെ ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റില്ല, സീറ്റ് വര്‍ധനവ് ആവശ്യപ്പട്ട് യുജവന സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്...</strong>എ പ്ലസുകാരും വിജയികളും കൂടുതല്‍ മലപ്പുറത്ത്, പക്ഷെ ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റില്ല, സീറ്റ് വര്‍ധനവ് ആവശ്യപ്പട്ട് യുജവന സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്...

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ മാത്രമാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്വറി ബസ് സൗകര്യമുള്ളത്. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നു വൈകിട്ട് അഞ്ചിനും രാത്രി എട്ടിനും രïു കെഎസ്ആര്‍ടിസി എക്‌സ്പ്രസും കണ്ണൂരില്‍ നിന്നു രാത്രി ഏഴിനു ഒരു ഡീലക്‌സും രാവിലെ 7.30, രാത്രി 8.15, 9.30 എന്നീ സമയങ്ങളില്‍ എക്‌സ്പ്രസുമാണ് സര്‍വിസ് നടത്തുന്നത്. പയ്യന്നൂരില്‍ നിന്നുള്ള എക്‌സ്പ്രസ് രാത്രി ഒന്‍പതിനു കണ്ണൂര്‍ ഡിപ്പോയില്‍ എത്തും.

KSRTC

തലശ്ശേരി ഡിപ്പോയില്‍ നിന്നു രാത്രി എട്ടിന് ഡീലക്‌സും ഒന്‍പതിന് എക്‌സ്പ്രസുമാണ് ഉള്ളത്. കാസര്‍കോട് ഡിപ്പോയില്‍ നിന്നു രാത്രി 8.30ന് സൂപ്പര്‍ എക്‌സ്പ്രസും കാഞ്ഞങ്ങാട് വൈകിട്ട് 6.20ന് ഡീലക്‌സുമാണ് ബംഗളൂരുവിലേക്ക് പുറപ്പെടുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും ഉത്സവ സീസണിലും ബംഗളൂരുവില്‍ നിന്നും തിരിച്ചും നിരവധി യാത്രക്കാരാണ് ജില്ലയില്‍ നിന്നു യാത്ര ചെയ്യുന്നത്. എന്നാല്‍ സ്ലീപര്‍, എസി സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഭൂരിഭാഗം യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.

രാത്രി സമയങ്ങളിലാണ് കൂടുതല്‍ യാത്രക്കാരുïാകുന്നത്. ഈ സമയങ്ങളില്‍ ബംഗളൂരുവിലെ പ്രധാന സ്റ്റോപ്പുകളില്‍ തന്നെ സ്വകാര്യ ബസുകള്‍ യാത്രക്കാരെ എത്തിക്കുമെന്നതിനാലാണ് സ്വകാര്യ ബസുകളോട് പ്രിയം കൂടുന്നത്. റമദാന്‍ കാലമായതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുï്. ഈ സാഹചര്യത്തിലും വടക്കന്‍ മേഖലയിലെ യാത്രക്കാര്‍ക്കു സ്വകാര്യബസുകളെ ആശ്രയിക്കണം.

മലബാറിലെത്തുന്ന കര്‍ണാടക ആര്‍.ടി.സിയുടെ വോള്‍വോ ഐരാവത്, എ.സി സ്ലീപ്പര്‍ ബസുകളിലും യാത്രക്കാരുടെ തിരക്കുï്. ബംഗളൂരുവിലേക്കുള്ള സ്വകാര്യ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസുകള്‍ ഉള്‍പ്പെടെയുള്ളവ അനിശ്ചിതകാല പണിമുടക്ക് നടത്തിയ പശ്ചാത്തലത്തില്‍ അധികസര്‍വിസുകള്‍ നടത്തിയപ്പോള്‍ കെഎസ്ആര്‍ടിസി കലക്ഷനില്‍ വന്‍ ലാഭമുïായിരുന്നു. അധികസര്‍വിസിലൂടെ ഏപ്രില്‍ 28നു കണ്ണൂര്‍ ഡിപ്പോയില്‍ 15.66 ലക്ഷം രൂപയാണ് ലഭിച്ചത്. പ്രതിദിനം ലക്ഷ്യമിടുന്നത് 15.73 ലക്ഷമാണ്. കണ്ണൂര്‍ ഡിപ്പോയില്‍ പ്രതിദിനം 12.13 ലക്ഷം മാത്രമാണ് ശരാശരി വരുമാനം.

English summary
Passengers in Malabar do not have a KSRTC to reach Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X