കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാറിന്റെയും മംഗളൂര് പാസഞ്ചറിന്റെയും സമയം മാറ്റിയത് യാത്രക്കാരെ വെള്ളം കുടിപ്പിക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മലബാര്‍ എക്‌സ്പ്രസിന്റെയും മംഗളുരു പാസഞ്ചറിന്റെയും സമയം മാറ്റം യാത്രക്കാരെ ദുരിതത്തിലാക്കുന്ന സാഹചര്യത്തില്‍ ഇത് പുനപരിശോധിക്കണമെന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മുതലാണ് മംഗളുരു ഭാഗത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസിന്റെയും കണ്ണൂര്‍-മംഗളുരു പാസഞ്ചറിന്റെയും സമയം മാറ്റുന്നത്. നേരത്തെ 6.30ന് കണ്ണൂരിലെത്തി മംഗളുരുവിലേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസിന്റെ സമയം 7.30 ആക്കിയതോടെയാണ് ഏതെങ്കിലും ഒരു ട്രെയിനിന്റെ സമയം മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്.

തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്

എന്നാല്‍ ഇപ്പോള്‍ രണ്ട് ട്രെയിനിന്റെയും സമയം മാറ്റിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും. കാസര്‍ഗോഡ് ജില്ലകളിലെ സ്‌കൂളിലും സര്‍ക്കാര്‍ ഓഫീസിലും ജോലി ചെയ്യുന്നതിന്റെ നാല്‍പത് ശതമാനം പേരും കണ്ണൂര്‍ ജില്ലക്കാരാണ്. രാവിലത്തെ പാസഞ്ചറിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കണ്ണൂരിന്റെയും സമീപ പ്രദേശങ്ങളിലെയും റെയില്‍വേ സ്റ്റേഷനുകളിലേക്ക് അതിരാവിലെ ബസിന് എത്തിച്ചേരുക എന്നുള്ളത് പ്രയാസകരമായ കാര്യമാണ്. ഉള്‍ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് അതി രാവിലെ സ്റ്റേഷനുകളില്‍ എത്താന്‍ സാധിക്കില്ല.

train-15604983

ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുന്ന റെയില്‍വേ തീരുമാനം പിന്‍വലിക്കണം. മലബാറിന്റെ സമയം പുതിയ സമയത്തേക്ക് മാറ്റുകയും പാസഞ്ചറിന്റെ സമയം പുനസ്ഥാപിക്കുകയും വേണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി കെ ബൈജു ആവശ്യപ്പെട്ടു. യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കെ.കെ രാഗേഷ് എംപിക്കും റെയില്‍വേ ഡിവിഷന്‍ മാനേജര്‍ക്കും നിവേദനം നല്‍കി.

English summary
Passengers may face challenges from time change of Malabar and Mangalore passenger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X