• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ മോന്തൽ പാലം തുറന്നില്ല: വട്ടംചുറ്റി വാഹനയാത്രക്കാർ!! നീക്കം സമൂഹവ്യാപന സാധ്യത ഇല്ലാതാക്കാൻ

  • By Desk

കണ്ണൂർ: മയ്യഴിയിൽ കൊവിഡ് രോഗികൾ പടരുന്ന സാഹചര്യത്തിൽ കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മോന്താൽ പാലം തുറക്കാതെ ജില്ലാ ഭരണകൂടം. ഹോട്ട് സ്പോട്ടായി തുടരുന്ന തലശേരിയിലും മയ്യഴിയിലും സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതാണ് ലോക് ഡൗണിനെ തുടർന്ന് അടച്ചിട്ട മോന്താൽ പാലം തുറക്കാതിരിക്കാൻ കാരണം.

തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്

എന്നാൽ കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് അ​ന്ത​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന​തും അ​ട​ച്ചി​ട്ട​തു​മാ​യ എ​ല്ലാ റോ​ഡു​ക​ളും തു​റ​ന്നെ​ങ്കി​ലും ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മോ​ന്താ​ല്‍ പാ​ലം തു​റ​ന്നു കൊ​ടുക്കാത്തതിൽ ജനകീയ പ്രതിഷേധം ശക്തമാണ്.

നേ​ര​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പെ​ടു​ന്ന ഭാ​ഗം ചോ​മ്പാ​ല്‍ പോ​ലീ​സ് അ​ട​ച്ചി​ട്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ബാ​രി​ക്കേ​ഡു​ക​ള്‍ നീ​ക്കിയിട്ടുണ്ട്.എ​ന്നാ​ല്‍ ചൊ​ക്ലി പോ​ലീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പെ​ടു​ന്ന പാ​ല​ത്തി​ന്‍റെ ഭാ​ഗം ബാ​രി​ക്കേ​ഡു​ക​ള്‍ വ​ച്ച് അ​ട​ച്ച​ൽ ഇനിയും തുറന്നുകൊടുക്കാത്തതാണ് വിവാദമായത്. വ​ട​ക​ര ഭാ​ഗ​ത്ത് നി​ന്നും പാ​നൂ​ര്‍, കൂ​ത്തു​പ​മ്പ്, മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​റ്റ​വും എ​ളു​പ്പ​ത്തി​ലെ​ത്താ​വു​ന്ന പാ​ത​യാ​ണ് കു​ഞ്ഞി​പ്പ​ള്ളി-​മോ​ന്താ​ല്‍​പാ​ലം റൂ​ട്ട്.

പാ​ലം അ​ട​ച്ചി​ട്ട​തോ​ടെ കൂ​ത്തു​പ​റ​മ്പ് മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​റ്റി​യാ​ണ് പോ​കു​ന്ന​ത്. മോ​ന്താ​ല്‍ പാ​ല​ത്തി​ന്റെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഭാ​ഗം അ​ട​ച്ചി​ട്ട​ത് സം​ബ​ന്ധി​ച്ച ദേ​ശീ​യ പാ​ത​യാ​യ കു​ഞ്ഞി​പ്പ​ള്ളി​യി​ലോ മ​റ്റി​ട​ങ്ങ​ളി​ലോ ഇ​തു സം​ബ​ന്ധി​ച്ച ഒ​രു സൂ​ച​ന ബോ​ര്‍​ഡു​ക​ള്‍ പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല.

ഇ​തു കാ​ര​ണം കു​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ച​ര​ക്ക് ലോ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ഞ്ഞി​പ്പ​ള്ളി​യി​ലെ ദേ​ശീ​യ പാ​ത​യി​ല്‍ നി​ന്നും പാ​നൂ​ര്‍ റോ​ഡി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ച മോ​ന്താ​ല്‍ പാ​ല​ത്തി​ലെ​ത്തി​യാ​ല്‍ മാ​ത്ര​മാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

പി​ന്നീ​ട് കി​ലോ​മീ​റ്റ​റു​ക​ള്‍ തി​രി​ച്ച് പോ​കേ​ണ്ട അ​വ​സ്ഥ​യും നേ​രി​ടു​ന്നു​ണ്ട്. ക​ണ്ണൂ​ര്‍ ജില്ലാ ഭരണകൂടത്തിന്റെയും പൊലിസിന്റെയും അനാസ്ഥയാണ് മോന്താൽ പാലം തുറന്നുകൊടുക്കാതിരിക്കാൻ കാരണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തിയിട്ടുണ്ട്.ഇതിനിടെ മോന്താലിനടുത്തെ പന്തക്കൽ പോലീസ് സ്‌റ്റേഷനിലെ പൊലിസുകാരന്റെ പിതാവിന് കൊവിഡ് ബാധിച്ചത് മയ്യഴിയുമായി അതിർത്തി പങ്കിടുന്ന ചൊക്ളി മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പന്തക്കൽ സ്റ്റേഷനിലെ എസ്.ഐയടക്കം നാൽപതു പൊലിസുകാർ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതു വരെയായി എട്ടു കൊ വിഡ് കേസുകളാണ് മയ്യഴിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നേരത്തെ മാഹി ചെറുകല്ലായി സ്വദേശി മഹ്റുഫ് കൊ വിഡ് ബാധിച്ചു മരിച്ചിരുന്നു'

English summary
Passengers trapped after bridge closes in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X