കണ്ണൂരിൽ മോന്തൽ പാലം തുറന്നില്ല: വട്ടംചുറ്റി വാഹനയാത്രക്കാർ!! നീക്കം സമൂഹവ്യാപന സാധ്യത ഇല്ലാതാക്കാൻ
കണ്ണൂർ: മയ്യഴിയിൽ കൊവിഡ് രോഗികൾ പടരുന്ന സാഹചര്യത്തിൽ കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മോന്താൽ പാലം തുറക്കാതെ ജില്ലാ ഭരണകൂടം. ഹോട്ട് സ്പോട്ടായി തുടരുന്ന തലശേരിയിലും മയ്യഴിയിലും സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതാണ് ലോക് ഡൗണിനെ തുടർന്ന് അടച്ചിട്ട മോന്താൽ പാലം തുറക്കാതിരിക്കാൻ കാരണം.
തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്
എന്നാൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അന്തര്‍ ജില്ലകളെ ബന്ധിപ്പിച്ചിരുന്നതും അടച്ചിട്ടതുമായ എല്ലാ റോഡുകളും തുറന്നെങ്കിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മോന്താല്‍ പാലം തുറന്നു കൊടുക്കാത്തതിൽ ജനകീയ പ്രതിഷേധം ശക്തമാണ്.
നേരത്തെ കോഴിക്കോട് ജില്ലയില്‍ പെടുന്ന ഭാഗം ചോമ്പാല്‍ പോലീസ് അടച്ചിട്ടിരുന്നെങ്കിലും പിന്നീട് ബാരിക്കേഡുകള്‍ നീക്കിയിട്ടുണ്ട്.എന്നാല്‍ ചൊക്ലി പോലീസിന്റെ പരിധിയില്‍ വരുന്ന കണ്ണൂര്‍ ജില്ലയില്‍ പെടുന്ന പാലത്തിന്റെ ഭാഗം ബാരിക്കേഡുകള്‍ വച്ച് അടച്ചൽ ഇനിയും തുറന്നുകൊടുക്കാത്തതാണ് വിവാദമായത്. വടകര ഭാഗത്ത് നിന്നും പാനൂര്‍, കൂത്തുപമ്പ്, മട്ടന്നൂര്‍, ഇരിട്ടി ഭാഗങ്ങളിലേക്കുള്ള ഏറ്റവും എളുപ്പത്തിലെത്താവുന്ന പാതയാണ് കുഞ്ഞിപ്പള്ളി-മോന്താല്‍പാലം റൂട്ട്.
പാലം അടച്ചിട്ടതോടെ കൂത്തുപറമ്പ് മേഖലകളില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കിലോമീറ്ററുകള്‍ ചുറ്റിയാണ് പോകുന്നത്. മോന്താല്‍ പാലത്തിന്റെ കണ്ണൂര്‍ ജില്ലയിലെ ഭാഗം അടച്ചിട്ടത് സംബന്ധിച്ച ദേശീയ പാതയായ കുഞ്ഞിപ്പള്ളിയിലോ മറ്റിടങ്ങളിലോ ഇതു സംബന്ധിച്ച ഒരു സൂചന ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.
ഇതു കാരണം കുത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞിപ്പള്ളിയിലെ ദേശീയ പാതയില്‍ നിന്നും പാനൂര്‍ റോഡിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച മോന്താല്‍ പാലത്തിലെത്തിയാല്‍ മാത്രമാണ് റോഡ് അടച്ചിടുന്ന വിവരം അറിയുന്നത്.
പിന്നീട് കിലോമീറ്ററുകള്‍ തിരിച്ച് പോകേണ്ട അവസ്ഥയും നേരിടുന്നുണ്ട്. കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെയും പൊലിസിന്റെയും അനാസ്ഥയാണ് മോന്താൽ പാലം തുറന്നുകൊടുക്കാതിരിക്കാൻ കാരണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തിയിട്ടുണ്ട്.ഇതിനിടെ മോന്താലിനടുത്തെ പന്തക്കൽ പോലീസ് സ്റ്റേഷനിലെ പൊലിസുകാരന്റെ പിതാവിന് കൊവിഡ് ബാധിച്ചത് മയ്യഴിയുമായി അതിർത്തി പങ്കിടുന്ന ചൊക്ളി മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പന്തക്കൽ സ്റ്റേഷനിലെ എസ്.ഐയടക്കം നാൽപതു പൊലിസുകാർ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതു വരെയായി എട്ടു കൊ വിഡ് കേസുകളാണ് മയ്യഴിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നേരത്തെ മാഹി ചെറുകല്ലായി സ്വദേശി മഹ്റുഫ് കൊ വിഡ് ബാധിച്ചു മരിച്ചിരുന്നു'