കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, സംഭവം കണ്ണൂരിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ നഗരത്തിൻ ഓടുന്ന ബസ്സിന്റെ ടയര്‍ പൊട്ടി ബസിന് തീപിടിച്ചു. താവക്കര പുതിയ ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടത്തിനടുത്ത് വ്യാഴാഴ്ച്ച രാവലെ ഒമ്പത് മണിയോടെയാണ് സംഭവം. ഉഗ്രശബ്ദത്തില്‍ സ്‌ഫോടനമുണ്ടായതായും യാത്രക്കാര്‍ പറഞ്ഞു. സമീപത്ത് ബസ് കാത്ത് നില്‍ക്കുകയായിരുന്നവരും ബസ്സിനകത്തുണ്ടായിരുന്നവരും ഓടിരക്ഷപ്പെടുന്ന കാഴ്ചയായിരുന്നു. ബസ് നിര്‍ത്തി ജീവനക്കാര്‍ നോക്കിയപ്പോള്‍ പിറകില്‍ ഇടതുവശത്തെ ടയറിനുള്ളില്‍ നിന്നും തീ കത്തുന്നതാണ് കണ്ടത്. ഉടന്‍ ഫയര്‍ സര്‍വ്വീസുകാരെത്തി തീയണച്ചതോടെയാണ് ജനങ്ങളുടെ മനസ്സിലെ പരിഭ്രാന്തിയും നിലച്ചത്.

പൗരത്വ നിയമത്തെ എതിര്‍ക്കണം... 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്, ഒന്നിച്ച് നിന്ന് പോരാടാം!പൗരത്വ നിയമത്തെ എതിര്‍ക്കണം... 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്, ഒന്നിച്ച് നിന്ന് പോരാടാം!

വന്‍ ശബ്ദത്തോടെ ടയര്‍ പൊട്ടിയതിനാല്‍ റോഡില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ചയാണ്. തീപിടുത്തത്തെ തുടര്‍ന്ന് ബസ്സിന്റെ സീറ്റുകളും ബോഡിയും ഉള്‍പ്പെടെ ഭാഗികമായി കത്തിനശിച്ചു. കാലത്ത് കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വന്ന കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെ എല്‍ 58 എല്‍ 189 നമ്പര്‍ വോളന്റ് ബസ്സിനാണ് തീപിടിച്ചത്.

busfire-1578

ബസ്സില്‍ തീപിടിച്ച വിവരമറിഞ്ഞ് ട്രാഫിക് പോലീസും സ്ഥലത്ത് കുതിച്ചെത്തി വാഹനഗതാഗതം നിയന്ത്രിച്ചു. ഒമ്പതരയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ഡീസല്‍ ടാങ്ക് ഭാഗത്തേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ടയറുകള്‍ അമിതമായി ചൂടായതാണ് ടയര്‍പൊട്ടാനും തീപിടിത്തത്തിനും കാരണമെന്ന് കരുതുന്നതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

English summary
Passergers escapes from moving bus got fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X