പേ വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചു; സംഭവം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ
കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ അണലി കടിച്ചു. ചെമ്പേരി സ്വദേശി ലത(55)യെ ആണ് പാമ്പ് കടിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 നാണ് സംഭവം.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ലത ആശുപത്രിയില്‍ എത്തിയത്.പേ വാർഡിൽ നിലത്ത് ഷീറ്റ് വിരിച്ച് കിടക്കുമ്പോഴാണ് ലതയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പാമ്പിനെ ആളുകൾ തല്ലിക്കൊന്നു. താലൂക്ക് ആശുപത്രിക്ക് സമീപം കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നാകാം അണലി കയറിയതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഇവരുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.












Click it and Unblock the Notifications