കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യാമ്പലം പാർക്ക് നവീകരണം: ഫണ്ടില്ലാത്തതിനാൽ കരാറുകാരൻ പണിമുടക്കുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെത്തുന്നവിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പയ്യാമ്പലം കടൽ തീരത്തെ പാർക്ക് നവീകരണം മന്ദഗതിയിൽ. ദിവസവും നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിര്‍മ്മാണമാണ് മെല്ലെപ്പോക്ക് തുടരുന്നത്.

വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; മാവേലിക്കര യൂണിയൻ ഭരണ സമിതിയിൽ സുഭാഷ് വാസുവിന് തുടരാമെന്ന് കോടതി!വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി; മാവേലിക്കര യൂണിയൻ ഭരണ സമിതിയിൽ സുഭാഷ് വാസുവിന് തുടരാമെന്ന് കോടതി!

കരാറുകാരന് പണം അനുവദിക്കുന്നതിലെ കാലതാമസമാണ് പ്രവൃത്തി മുടങ്ങാൻ കാരണമായിപറയുന്നത്. കൊച്ചി ആസ്ഥാനമായ വാപ്പ്‌കോസാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ഏജന്‍സി. കഴിഞ്ഞ ഡിസംബറിലാണ് പാർക്ക് നവീകരണം തുടങ്ങിയത്. ഇത് മാര്‍ച്ച് മാസാവനത്തോടെ പൂര്‍ത്തിയാക്കാനാണ് കരാറെന്നാണ് ഏജന്‍സിയുടെ പ്രതിനിധികള്‍ പറയുന്നു.

payyambalampark-1

വിനോദ സഞ്ചാരികള്‍ക്ക് രാത്രി വൈകിയും ഇവിടെ തങ്ങാൻ സോളാര്‍ ലൈറ്റുകളടക്കം സ്ഥാപിക്കുന്നുണ്ട്. കളിയുപകരണങ്ങളും ഇവിടെയൊരുങ്ങും. നശിച്ചു തുടങ്ങിയ കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും ശില്‍പ്പവും വീണ്ടും ഒരുക്കാനും പദ്ധതിയിടുന്നുണ്ട്. ഇതിനോടൊപ്പം കഫേകളും ലാന്‍ഡ് സ്‌കേപ്പും നവീകരിക്കുന്നുണ്ട്. മുന്‍വശത്ത് മനോഹരമായ ഗേറ്റും നിര്‍മ്മിക്കും. എട്ട് ലൈറ്റുകളില്‍ ഏഴെണ്ണം സ്ഥാപിച്ചതായി നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ പറയുന്നു. ഡ്യുയല്‍ പവറുള്ള ലൈറ്റുകളാണ് സ്ഥാപിക്കുക. ഇതില്‍ സോളാര്‍ എനര്‍ജിയ്ക്ക് പുറമേ വൈദ്യുതി നേരിട്ടും ഉപയോഗിക്കാനാകും. അഞ്ച് മീറ്റര്‍ ഉയരത്തിലെ തൂണുകളില്‍ വെളിച്ചം തെളിയുന്നതോടെ പാര്‍ക്കിലെ പ്രശ്‌നങ്ങള്‍ക്കും ഏറെക്കുറേ പരിഹാരമാകും. 30 വാട്ട്‌സിന്റെ ബള്‍ബുകളാണ് ഇവിടെ ഘടിപ്പിക്കുക.

കല്ലുകൊണ്ടുള്ള 15 ഇരിപ്പിടങ്ങളും ഒരുക്കും. ഇതോടെ കുടുംബസമേതം എത്തുന്നവര്‍ക്കും കോളേജുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരുമിച്ചിരുന്ന് വൈകുന്നേരങ്ങളില്‍ സമയം ചെലവിടാനാകും. കുട്ടികള്‍ക്കും പതിനെട്ട് തരം കളിയുപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുക. പുതുതായി ഒരു കഫേ കൂടി നിര്‍മ്മിക്കുന്നതിനൊപ്പം പഴയത് നവീകരിക്കുന്നുമുണ്ട്. ഇതോടൊപ്പം വെയിലും മഴയുമേറ്റ് വൃത്തികേടായ മതിലും പെയിന്റടിച്ച് മനോഹരമാക്കുന്നുണ്ട്. ഒരു മാസത്തോളമായി പാർക്കിൽ പ്രവേശനം നിഷേധിച്ചതോടെ ഇതൊക്കെ എന്ന് നടപ്പാകുമെന്നാണ് ചോദ്യം. ടൂറിസം വകുപ്പിന് രേഖകളെല്ലാം അയച്ചിട്ടുണ്ടെങ്കിലും അവിടെ നിന്നുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് ഫണ്ട് ലഭിക്കാന്‍ തടസമാകുന്നതെന്നാണ് ടൂറിസം വകുപ്പ്അധികൃതർ പറയുന്നത്.

English summary
Payyambalam park reconstruction disrupted after fund loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X