കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിമാൻഡ് പ്രതികൾക്ക് കൊവിഡ്: പയ്യന്നൂർ കോടതി രണ്ടാഴ്ചത്തേക്ക് അടച്ചു

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: കണ്ണൂർ സബ്‌ജയിലിലെ രണ്ട്‌ റിമാൻഡ്‌ പ്രതികൾക്ക് കൊവിഡ്‌ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജയിലുകൾ പോലീസ് സ്റ്റേഷൻ, കോടതി എന്നിവയുടെ പ്രവർത്തനം അവതാളത്തിലാകുന്നു. റിമാൻഡ് പ്രതികളുമായി പ്രാഥമിക സമ്പർക്കമുണ്ടായതിനെ തുടർന്ന് പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. തളിപ്പറമ്പ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് താൽക്കാലിക ചുമതല. പ്രതികളെ പിടികൂടിയ കണ്ണപുരം, ചെറുപുഴ പോലീസ് സറ്റേഷന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചു.

അരീക്കോട് ദുരഭിമാനക്കൊല: ആതിരയെ കൊന്ന കേസിൽ അച്ഛൻ രാജനെ കോടതി വെറുതെ വിട്ടു!അരീക്കോട് ദുരഭിമാനക്കൊല: ആതിരയെ കൊന്ന കേസിൽ അച്ഛൻ രാജനെ കോടതി വെറുതെ വിട്ടു!

കണ്ണപുരം, ചെറുപുഴ പോലീസ്‌‌ സ്‌റ്റേഷനുകളിലെ സിവിൽ പോലീസ്‌ ഓഫീസർമാരെയും പയ്യന്നൂർ കോടതിയിലെയും കണ്ണൂർ സബ്‌ജയിലിലെയും ജീവനക്കാരെയും നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. പയ്യന്നൂർ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട്‌ കോടതി 14 ദിവസത്തേക്കാണ് അടച്ചത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ്‌ നടത്തിയ പരിശോധനയിലാണ്‌ റിമാൻഡ് പ്രതികളായ ണ്ടുപേർക്കും കൊവിഡുണ്ടെന്ന്‌ കണ്ടെത്തിയത്‌.

pizza3-15870

കണ്ണപുരത്ത്‌ വനിതാ പോലീസ് ഓഫീസറെ അപമാനിച്ച കേസിൽ പിടിയിലായ പ്രതിക്കാണ്‌ കൊവിഡ് സ്ഥീരീകരിച്ചത്‌. നിർമാണക്കമ്പനി ജീവനക്കാരനായ ഇയാൾ ഇടക്കേപ്പുറം സ്വദേശിയാണ്. 23നാണ്‌ ഇയാളെ എസ്ഐയും സംഘവും അറസ്റ്റ്ചെയ്തത്. സ്റ്റേഷനിൽ എത്തിച്ച ഇയാളെ പിറ്റേന്നാണ് കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ്ചെയ്തശേഷം നടത്തിയ സ്രവ പരിശോധനയിലാണ് വൈറസ്‌ബാധ സ്ഥിരീകരിച്ചത്‌. ഇതോടെയാണ് ഇയാൾ അറസ്റ്റിലായ ദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 23 പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്.

സംഭവത്തോടെ കണ്ണൂരിൽ നിന്ന്‌ എത്തിയ അഗ്നിരക്ഷാസേന പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി. കണ്ണപുരം സ്വദേശിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന നടപടി വേഗത്തിലാക്കി. ഇയാളുടെ രോഗബാധയുടെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്‌. അറസ്റ്റിലാകുന്നതുവരെ ഇയാൾ ആളുകളുമായി വ്യാപകമായി ഇടപെട്ടിട്ടുണ്ട്‌. പ്രതിയെ ഹാജരാക്കിയ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലെ മജിസ്‌ട്രേറ്റും രണ്ട്‌ ജീവനക്കാരും ക്വാറന്റൈനിലായി.

പയ്യന്നൂർ ഫസ‌്റ്റ‌് ക്ലാസ് മജിസ‌്ട്രേട്ട്‌ കോടതിയിൽ കീഴടങ്ങിയ ചെറുപുഴ തട്ടുമ്മൽ സ്വദേശിക്കും‌ം കോവിഡ‌് സ്ഥിരീകരിച്ചിട്ടുണ്ട്. മുള്ളൻപന്നിയെ വേട്ടയാടിയ കേസിലെ പ്രതിയാണ്‌. ഏപ്രിൽ 21 നാണ്‌ ഇയാൾ കോടതിയിൽ കീഴടങ്ങിയത്‌. കോടതി റിമാൻഡ്‌ ചെയ‌്ത‌് കണ്ണൂർ സബ‌് ജയിലിലേക്ക‌് അയക്കുകയായിരുന്നു. ഇതോടെയാണ‌് പ്രതി കീഴടങ്ങിയ പയ്യന്നൂർ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട്‌ കോടതി അടയ്‌ക്കാൻ നിർദേശിച്ചത്‌. മജിസ്ട്രേട്ട്‌, എപിപി, ജൂനിയർ സൂപ്രണ്ട‌്, ആറ‌് കോടതി ജീവനക്കാർ, വൈദ്യപരിശോധന നടത്തിയ ഡോക്ടർ, ആശുപത്രി ജീവനക്കാരൻ, ജയിലിൽ എത്തിച്ച ചെറുപുഴ പോലീസ‌് സ‌്റ്റേഷനിലെ നാലു പോലീസുകാർ എന്നിവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രാജ്യവ്യാപക ലോക്ക്ഡൌൺ പാളി: കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്, പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി!! രാജ്യവ്യാപക ലോക്ക്ഡൌൺ പാളി: കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്, പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി!!

കൊ വിഡ് ബാധിച്ച് മരിച്ച ധർമ്മടം സ്വദേശിനിയുടെ കുടുംബത്തിലെ എട്ടു പേർക്കും രോഗബാധകൊ വിഡ് ബാധിച്ച് മരിച്ച ധർമ്മടം സ്വദേശിനിയുടെ കുടുംബത്തിലെ എട്ടു പേർക്കും രോഗബാധ

English summary
Payyannur court closed down after remand accused tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X