പയ്യന്നൂര്‍ ഫണ്ട് വെട്ടിപ്പ് വിവാദം: പ്രതികരണവുമായി ടി ഐ മധുസൂദനന്‍ എംഎല്‍എ
പയ്യന്നൂര്‍: പയ്യന്നൂരിലെ ഫണ്ട് വിവാദത്തില്‍ പ്രതികരണവുമായി പയ്യന്നൂര്‍ മണ്ഡലം എം എല്‍ എ ടി ഐ മധുസൂദനന്‍. തനിക്കെതിരെ വ്യക്തിപരമായി ഉയരുന്ന പ്രതികരണങ്ങള്‍ എടുത്തു പറയാതെ പരോക്ഷമായാണ് അദ്ദേഹം മറുപടി പറഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ പിടിച്ചു കുലുക്കിയ പാര്‍ട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് എം എല്‍ എയ്ക്കും പങ്കുണ്ടെന്നു ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട്. 2021- ലെ തെരഞ്ഞെടുപ്പ് ഫണ്ട്, സി. പി. എം ഏരിയാകമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് എന്നിവയില്‍ ക്രമക്കേടുണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപിച്ചിരുന്നത്. രണ്ടാം ഘട്ടത്തില്‍ സി. പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റംഗവും പയ്യന്നൂര്‍ മണ്ഡലം എം. എ. എയായിരുന്ന ടി. ഐ മധുസൂദനനെതിരെ വ്യക്തിപരമായി കടന്നാക്രമവുമുണ്ടായി.

പാര്‍ട്ടിയിലെ ഒരുവിഭാഗം ഇതിനു പിന്നിലുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാനായി മാധ്യമങ്ങള്‍ അപകീര്‍ത്തിപ്പൈടുത്തുകയാണെന്ന വാദവുമായി സി.പി. എം ഏരിയാകമ്മിറ്റിയും രംഗത്തുവന്നത്.
ഇതോടെയാണ് തനിക്കെതിരെ വന്ന വാര്‍ത്തകള്‍ക്കെതിരെ മാനനഷ്ട കേസുകൊടുക്കാനും വ്യക്തിപരമായി പ്രതിരോധിക്കാനും എം. എല്‍. എ തന്നെ മുന്നിട്ടിറങ്ങിയത്. രാഷ്ട്രീയത്തില്‍ ശത്രുക്കളുണ്ടാവുകയെന്നത് സ്വാഭാവികമാണെന്നും ഇന്നത്തെ കാലത്ത് പലനിലയിലുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നേക്കാമെന്നു തന്റെ എഫ്.ബി പേജിലൂടെ അദ്ദേഹം പറഞ്ഞു. നമ്മള്‍ ഉദ്ദ്യേശിക്കുന്ന വഴികളില്‍ നിന്നൊന്നും ആയിരിക്കില്ല നമുക്ക് എതിരെയുള്ള ആക്രമങ്ങള്‍ കടന്നുവരുന്നത്.
പലവഴികളില്‍ നിന്നാണ് ശത്രുക്കള്‍ കടന്നുവരുന്നതെന്നും മധുസൂദനന്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കി. സ്വന്തംപാര്‍ട്ടിയില്‍ നിന്നും ശത്രുക്കള്‍ ഉയര്‍ന്നുവരുന്നുവെന്നു ധ്വനിപ്പിക്കുന്ന വിധത്തിലാണ് മധുസൂദനന്റെ പ്രതികരണം. അതേ സമയംപയ്യന്നൂരിലെ ഫണ്ടുവിവാദവുമായി ബന്ധപ്പെട്ടു എം. എല്‍. എയെ ഒറ്റതിരിഞ്ഞു അക്രമിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം അണികളും രംഗത്തുവന്നിട്ടുണ്ട്.
മധുസൂദനന്റെ ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്താണ് ഇവര്‍ നേതാവിനെതിരെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത്. യു.ഡി. എഫ്‌സര്‍ക്കാര്‍ സി. ബി. ഐയെ ഉപയോഗിച്ചു തകര്‍ക്കാന്‍ നോക്കിയിട്ടും തകരാത്ത സഖാവിനെ ഇത്തരം ഉണ്ടയില്ലാത്ത വെടിവെച്ചുകൊണ്ടുതടുക്കാനാവില്ലെന്നും അണികളില്‍ ചിലര്‍ സോഷ്യല്‍മീഡിയയില്‍ എം. എല്‍. എയുടെ ചിത്രം സഹിതം പോസ്റ്റു ചെയ്തിട്ടുണ്ട്..












Click it and Unblock the Notifications