പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്; പൊലീസില്‍ പരാതി നല്‍കി യൂത്ത് ലീഗ്
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറിയില്‍ നിയമപരമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് സിപിഎം ഇതുവരെ കൃത്യമായി മറുപടി നല്‍കിയിട്ടില്ല എന്ന് യൂത്ത് ലീഗ് ആരോപിച്ചു.
ധന്‍രാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കള്‍ പിന്‍വലിച്ചതിന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പെടെയുള്ള തെളിവുകളും വ്യാജ രസീതിന്റെ ചിത്രവുമുള്‍പ്പെടെ പുറത്തുവന്നിട്ടും സിപിഎം, എംഎല്‍എയെ സംരക്ഷിക്കുകയാണ്. ഫണ്ട് മോഷണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ടി.ഐ. മധുസൂദനന്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം എന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ഫണ്ട് വെട്ടിപ്പില്‍ ആദ്യ പടിയായിട്ടാണ് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പയ്യന്നൂര്‍ ഡി.വൈ. എസ്.പി പ്രേമചന്ദ്രന് പരാതി നല്‍കിയത്. വരുംദിനങ്ങളില്‍ പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങാനാണ് യൂത്ത് ലീഗിന്റെ തീരുമാനം. ഇതിനിടെ പയ്യന്നൂരിലെ സി.പി. എം ഫണ്ട് വിവാദത്തില്‍ സാമ്പത്തിക തട്ടിപ്പു നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. പൈസ കട്ടുകൊണ്ടു പോയി എന്നതില്‍ സംശയമില്ല. തട്ടിപ്പു നടത്തിയവരുടെ കൈയ്യില്‍ തന്നെ പണമുണ്ടാകും. എന്തു ന്യായീകരിച്ചിട്ടും കാര്യമില്ല. ഫണ്ട് തട്ടിപ്പ് സി.പി.എമ്മില്‍ പതിവു സംഭവവമാണ്. ഇത്തവണ ഏരിയാ സെക്രട്ടറി പ്രതിഷേധിച്ചതു കൊണ്ടു മാത്രമാണ് ഇക്കാര്യം പുറത്തുവന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി
പയ്യന്നൂരില്‍ കോണ്‍ഗ്രസ് രക്തസാക്ഷിയായ സജിത്ത് ലാല്‍ കുടുംബസഹായ ഫണ്ട് താന്‍ തട്ടിയെടുത്തെന്ന എം.വി ജയരാജന്റെ ആരോപണത്തിന് മറുപടിയില്ല. എം.വി ജയരാജനും ഇ.പി ജയരാജനും ആരെങ്കിലും മറുപടി പറയുമോ. അവര്‍ക്ക് മറുപടി പറയാന്‍ ഇറങ്ങിയാല്‍ പിന്നെ അതിനു മാത്രമേ നേരം കാണുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വൃക്കരോഗി മരിച്ച സംഭവത്തില്‍ വേണ്ട സമയത്ത് ചികിത്സ കിട്ടിയില്ലെന്നാണ് മനസിലാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ താന്‍ മനസിലാക്കിയിട്ടില്ല. സംഭവത്തെ കുറിച്ചു ആരോഗ്യവകുപ്പ് അന്വേഷണം നടത്തണമെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications