Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂര്‍ ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ചു, രണ്ടു കോടിയുടെ നാശ നഷ്ടമെന്ന് ഉടമയുടെ പരാതി

പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് തീ പിടിത്തമുണ്ടായത് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. മൂന്നാം നിലയില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. പയ്യന്നൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

മുകളിലത്തെ നിലയില്‍ തീ ആളിപ്പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. തുടര്‍ന്ന് പെരിങ്ങോം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ് ,കണ്ണൂര്‍ എന്നിവടങ്ങളിലെ അഗ്‌നിരക്ഷാസേനകളെ കൂടി സ്ഥലത്ത് എത്തിച്ചു. കഠിനമായ ചൂടും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മാറി.

payyanur-super-market

ഒടുവില്‍ റോഡരികില്‍ നിന്ന് മുകള്‍നിലയിലേക്ക് ഏണി വെച്ചു കയറി മുന്‍ഭാഗത്തെ ഗ്‌ളാസ് തകര്‍ത്ത് അതിലൂടെ വെള്ളം ചീറ്റിച്ചാണ് തീയണച്ചത്. അഗ്‌നിബാധയില്‍ ഫ്രിഡ്ജുകളിലെ ഗ്യാസ് സിലിന്‍ഡറുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി പൊട്ടിത്തെറിച്ചതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

അപകട സാധ്യത കണക്കിലെടുത്ത് കെഎസ്ഇബി അധികൃതര്‍ ഫീഡര്‍ ഓഫ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലിസും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഫയര്‍ ഓഫിസര്‍ ബിജു മോന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ നിന്നെത്തിയ ആറു യൂനിറ്റ് അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് സാഹസികമായ രക്ഷാദൗത്യത്തില്‍ പങ്കാളികളായത്. ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്. തീയണക്കുന്നതോടൊപ്പം തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് നടത്തിയ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു.

ഏകദേശം രണ്ടുകോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 2020 മാര്‍ച്ച് 20നും ഈ സ്ഥാപനത്തിന്റെ അടുക്കള,മെസ് എന്നിവ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും മുകളിലത്തെ നിലയില്‍ തീപിടിത്തമുണ്ടായിരുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് അന്നത്തെ തീപിടിത്തത്തില്‍ സംഭവിച്ചത്. ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ട്ട് കത്തിയ സംഭവത്തില്‍ മാനേജിങ് ഡയറക്ടര്‍ തളിപ്പറമ്പ് ഏഴാംമൈല്‍ സ്വദേശി മുഹമ്മദ് ഷഫീഖ് മദനിയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് വിഭാഗം സാധനങ്ങളുള്ള രണ്ടാം നിലപൂര്‍ണമായും കത്തിനശിച്ചതായും രണ്ടു കോടിയുടെ നാശനഷ്ടം സംഭവിച്ചതായും പരാതിയില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+