കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായകല്‍പ്പം പുരസ്‌കാരം പയ്യന്നൂര്‍ താലൂക്കാശുപത്രിക്ക്, രണ്ടില്‍ നിന്ന് ഒന്നിലേക്കെത്തിയ നേട്ടം!!

  • By Desk
Google Oneindia Malayalam News

കരിവെള്ളൂര്‍: കായകല്‍പ്പം പുരസ്‌കാര നിറവില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി. സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്‍പം പുരസ്‌കാരമാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി നേടിയത്. 97.3 ശതമാനം മാര്‍ക്കോടെയാണ് പുരസ്‌കാര നേട്ടം. 15 ലക്ഷം രൂപയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് പുരസ്‌കാരമായി ലഭിക്കുക. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ താലൂക്ക് ആശുപത്രിയായിരുന്നു പയ്യന്നൂര്‍.

1

മികച്ച ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങളും മറ്റുമായി ദേശീയ നിലവാരത്തിലേക്ക് ഉയരാനുള്ള പ്രയത്‌നത്തിനിടെയാണ് ആശുപത്രിക്ക് പുരസ്‌കാരം ലഭിക്കുന്നത്. 150 കിടക്കകളും എട്ട് വിഭാഗങ്ങളിലായി 21 ഡോക്ടര്‍മാരും ആശുപത്രിയിലുണ്ട്. 20 കിടക്കകളുള്ള കുട്ടികളുടെ വാര്‍ഡ് ശീതീകരിച്ചതാണ്.

കെട്ടിടങ്ങളും ലാബുകളും നവീകരിക്കുകയും ആധുനിക രീതിയിലുള്ള എക്‌സ്‌റേ സൗകര്യവും ആവശ്യമായ മരുന്നുകളും മറ്റും നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പ് ജില്ലയില്‍ അനുവദിച്ച ലഹരിവിമുക്ത ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കുന്നത് പയ്യന്നൂരിലാണ്. 18 വയസ്സിന് താഴെ ബുദ്ധി വികാസക്കുറവുള്ള കുട്ടികളുടെ പരിശീലനത്തിനായി സി.ഡി.എം.ആര്‍.പി സെന്റര്‍, മുതിര്‍ന്നവര്‍ക്കുള്ള ജീവിതശൈലീ രോഗ ക്ലീനിക്, പാലിയേറ്റീവ് ഒ.പി എന്നിവ നിശ്ചിത ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പൂന്തോട്ടം, കുട്ടികളുടെ പാര്‍ക്ക്, വായനാമുറി തുടങ്ങിയവയും ആശുപത്രിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയുടെ വികസനത്തിനായി 56 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. ശരാശരി ആയിരത്തിലേറെ രോഗികള്‍ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി എത്തുന്നുണ്ട്.

English summary
payyanur taluk hospital recieves kayakalpam award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X