കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലിയെ പേടിച്ച് ഒരു പൊലിസ് സറ്റേഷന്‍: മഴവന്നാല്‍ കുടപിടിക്കണം, മുഖ്യമന്ത്രിയുടെ ജില്ലയിൽ...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയിലെ പ്രധാന പൊലിസ് സ്‌റ്റേഷനുകളിലൊന്നായ പയ്യാവൂര്‍ സ്ഥലപരിമിതിയാല്‍ ഞെരുങ്ങുന്നു. ഈ സ്‌റ്റേഷനിലെ പ്രധാനപ്പെട്ട ഫയലുകളും കേസിന്റെ തൊണ്ടിമുതലും സൂക്ഷിക്കാന്‍ കഷ്ടപ്പെടുകയാണ് പോലീസുകാര്‍. ഇവിടെ തലങ്ങും വിലങ്ങും പായുന്ന എലികള്‍ വിലപ്പെട്ട രേഖകള്‍ കരണ്ട് തീര്‍ക്കുമോയെന്ന ഭയത്തിനു പുറമെ മഴക്കാലമായാല്‍ വെള്ളം വീണു രേഖകള്‍ നശിക്കുമെന്ന ഭയവും ഇവര്‍ക്കുണ്ട്.

<strong><br> കൊല്ലത്തും ആലപ്പുഴയിലും ഇടത് തരംഗം.... പ്രേമചന്ദ്രനെ ബാലഗോപാല്‍ മലര്‍ത്തിടയിക്കും!!</strong>
കൊല്ലത്തും ആലപ്പുഴയിലും ഇടത് തരംഗം.... പ്രേമചന്ദ്രനെ ബാലഗോപാല്‍ മലര്‍ത്തിടയിക്കും!!

36 പോലീസുകാര്‍ ഡ്യൂട്ടി ചെയ്യുന്ന മലയോരത്തെ പ്രധാന പോലീസ് സ്റ്റേഷന്റെ അവസ്ഥയാണിത്. പയ്യാവൂര്‍ പഞ്ചായത്ത് എന്നോ ഉപേക്ഷിച്ച കെട്ടിടത്തിലാണ് 10 വര്‍ഷമായി പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ചു വനിതകളടക്കം ജോലി ചെയ്യുന്നുണ്ടെങ്കിലും സ്വന്തമായി ടോയ്‌ലറ്റ് സൗകര്യമിവിടെയില്ല.

Payyavoor police station

കൃഷിഭവനിലേക്കും പഞ്ചായത്തിലേക്കും വരുന്നവര്‍ ഉപയോഗിക്കുന്ന പൊതു ടോയ്‌ലറ്റാണു പോലീസുകാര്‍ക്കു ആശ്രയം. തുടര്‍ച്ചയായ ജോലിയ്ക്കിടെ തളര്‍ച്ച തോന്നിയാല്‍ വിശ്രമിക്കാനും ഇവിടെ സൗകര്യമില്ല. ഇതിനിടെ അടിയന്തിരമായി ഒഴിഞ്ഞു പോകണമെന്നു പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും മറ്റു നിവൃത്തിയില്ലാത്തതിനാല്‍ ഈ കെട്ടിടത്തില്‍ തുടരുകയാണ് പൊലിസുകാര്‍. ജില്ലയില്‍ മാവോയിസ്റ്റ് അക്രമണ സാധ്യതകളുള്ള സ്റ്റേഷനാണിത്.

റോഡിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റേഷനു പ്രതിരോധത്തിനായി മറഞ്ഞിരിക്കാന്‍ മതിലുപോലുമില്ല. പുതിയ കെട്ടിടത്തിനായി കണ്ടകശേരിയില്‍ പള്ളി വക 36 സെന്റ് സ്ഥലം ലഭിച്ചിരുന്നു. കെട്ടിട നിര്‍മാണം തുടങ്ങിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം നിലച്ചിരിക്കുകയാണ്. അടിയന്തിര ഘട്ടത്തില്‍ ഇവിടെ നിന്നും പുറത്തേക്ക്‌പോകാന്‍ പൊലിസ് വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പാര്‍ക്കിങ് ഏരിയയില്ലാത്തത് മറ്റൊരു പ്രശ്‌നങ്ങളിലൊന്നാണ്.

പയ്യാവൂര്‍ ശിവക്ഷേത്രത്തിന്റെ മൈതാനിയിലാണ് താത്കാലികമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഓരോദിവസവുംകസ്റ്റഡിയിലെടുക്കുന്ന പ്രതികളെ സൂക്ഷിക്കാന്‍ സുരക്ഷിതമായ ലോക്കപ്പുമുറിയില്ലെന്നും പ്രതികള്‍ ചാടിപ്പോകാന്‍ സാധ്യതയേറെയാണെന്നും ഇവിടെ ജോലി ചെയ്യുന്ന പൊലിസുകാര്‍ പറയുന്നു. കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഇവിടേക്കു സ്ഥലംമാറി വരാന്‍ മറ്റു സ്‌റ്റേഷനുകളിലെ പൊലിസുകാര്‍ക്കും എസ്. ഐമാര്‍ക്കും ഭയങ്കര മടിയാണ്.

സ്‌റ്റേഷന്റെ ശോച്യാവസ്ഥയാണു ഇതിനു കാരണമായി പറയുന്നത്. യു. ഡി. എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തുമായി പയ്യാവൂരിലെ പൊലിസുകാര്‍ അത്രസുഖത്തിലല്ല. അതുകൊണ്ടു തന്നെ പഞ്ചായത്ത് കെട്ടിടത്തില്‍ നിന്നും പൊലിസുകാരെ കുടിയിറക്കുമെന്ന വാശിയിലാണ് പഞ്ചായത്ത് ഭരണസമിതി. എന്നാല്‍ തത്കാലിക കെട്ടിടത്തിനായി പൊലിസ് അധികൃതര്‍ അന്വേഷണമാരംഭിച്ചുവെങ്കിലും ഇതുവരെ പറ്റിയ ഒരു സ്ഥലം കിട്ടിയില്ലെന്നു പറയുന്നു. ഇതിനിടെയാണ് പുതിയ പൊലിസ് സ്‌റ്റേഷന്‍ നിര്‍മാണമാരംഭിച്ചത്. എന്നാല്‍ മതിയായ സാമ്പത്തിക സഹായം ലഭിക്കാത്തതിനാല്‍ ഇതും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.

English summary
Payyavoor police station troubling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X