• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പഴശികോവിലകം ഇടിഞ്ഞുവീഴുന്നു: ഏറ്റെടുക്കുമെന്ന ഉറപ്പ് പഴങ്കഥയാക്കി പുരാവസ്തുവകുപ്പ്

  • By Desk

ഇരിട്ടി: പഴശി കോവിലകവും പഴശി രാജാവുമായി ബന്ധം ഇനിയും വ്യക്തമല്ലാത്തതിനാല്‍ പഴശി കോവിലകം ഏറ്റെടുക്കുന്നതില്‍ നിന്നും പിന്‍മാറി സംസ്ഥാന സര്‍ക്കാര്‍. ഇതോടെ തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന കോവിലകം ഏതാണ്ട് പൂര്‍ണമായി നിലംപതിക്കുമെന്ന കാര്യം ഉറപ്പായി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ കേരള വര്‍മപഴശി രാജാവുമായി ഈ കോവിലകത്തിന് ബന്ധമുണ്ടെന്നു പുരാവസ്തു വകുപ്പുംപറയുന്നുണ്ട്. എന്നാല്‍ നേരിട്ടു ബന്ധമില്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇപ്പോഴെ ത്തെ നിലപാട്. 113 വര്‍ഷത്തെ പഴക്കമുള്ള പടിഞ്ഞാറെ കോവിലകം ഏറ്റെടുക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും പിന്നീട് കൈയൊഴിയുകയായിരുന്നു.

ഏഷ്യാനെറ്റ് ബഹിഷ്കരണത്തേക്കുറിച്ചുള്ള മനോരമ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി രാജീവ്

നേരത്തെ കോവിലകം പൊളിച്ചുവില്‍ക്കാന്‍ ഉടമകള്‍ തീരുമാനിച്ചതോടെ ഇതു സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂര്‍ നഗരസഭയും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. കോവിലകം ചരിത്ര സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച്് സര്‍ക്കാരിനു നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി തഹസില്‍ദാര്‍ കെകെ ദിവാകരന്‍ കോവിലകത്തെത്തി വിലയുള്‍പ്പെടെ കണക്കാക്കിയുള്ള റി്‌പ്പോര്‍ട്ട് തയ്യാറാക്കി ജില്ലാകലക്ടര്‍ മുഖേനെ സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു.

കോവിലകവുമായി പഴശി രാജാവിന്മി ബന്ധമില്ലെന്ന പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാതെ പിന്‍മാറിയത് കോവിലകത്തിന്റെ നാശത്തിന് ഇടയാക്കുകയായിരുന്നു. ഇപ്പോള്‍ കോവിലകത്തിന്റെ ഓരോഭാഗമായി ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഒരുഭാഗം തകര്‍ന്നതിനാല്‍ നാട്ടുകാര്‍ ഷീറ്റ് ഉപയോഗിച്ചു കെട്ടിയെങ്കിലും ഇതൊക്കെ നശിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസത്തെ മഴയില്‍ രണ്ടാം നിലയുടെ മേല്‍ക്കൂരയും തകര്‍ന്നു വീഴാന്‍ തുടങ്ങിയിട്ടണ്ട്.

മട്ടന്നൂര്‍-തലശേരി റോഡില്‍ പഴശിയില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെയാണ് കോവിലകം സ്ഥിതി ചെയ്യുന്നത്. 1805- ല്‍ കേരളവര്‍മ്മ പഴശിരാജവീരമൃത്യു വരിച്ചതിനു ശേഷം 1903-ലാണ് അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ പഴശി പടിഞ്ഞാറെ കോവിലകം നിര്‍മിച്ചത് അവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി 2005-ല്‍ നാടു നീങ്ങിയതോടെ ഇവിടെ താമസിക്കാന്‍ ആളില്ലാതെയാവുകയായിരുന്നു. അവകാശികളില്‍ ചിലര്‍ വല്ലപ്പോഴുമാണ് കോവിലകം സന്ദര്‍ശിക്കുന്നത്. കേരള ചരിത്രത്തിലെ മഹത്തായ ഒരു രാജവംശത്തിന്റെ അടയാളങ്ങള്‍ പേറുന്നതിനാല്‍ കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച് 2010-ല്‍ മട്ടന്നൂര്‍ നഗരസഭ മുന്‍കൈയെടുത്ത് കോവിലകത്തു യോഗം വിളിച്ചിരുന്നു.

എന്നാല്‍ കോവിലകം ന്യായവിലയ്്ക്കു ഏറ്റെടുക്കാന്‍ സര്‍ക്കാരിനായില്ല.ഇതു സൗജന്യമായി ലഭിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഈയൊരു ആവശ്യത്തോട് കോവിലകത്തിന്റെ അവകാശികള്‍ അനുകൂലമായി പ്രതികരിച്ചില്ല. ഇതോടെയാണ് സര്‍ക്കാര്‍ വിലകൊടുത്ത് ഭൂമിയും കോവിലകവും വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.പഴശിരാജാവിന്റെ യുദ്ധ ചരിത്രങ്ങളുടെ അവശിഷ്ടങ്ങളുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കി പഠനഗവേഷണത്തിനും വിനോദസഞ്ചാരത്തിനുമുള്ള ടൂറിസംപദ്ധതിയും പഠനത്തിനുള്ള സര്‍വകലാശാല വകുപ്പു സ്ഥാപിക്കുമെന്ന പ്രാഖ്യാപനവുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം പിന്നീട് ചരിത്രത്തിന്റെ ഇരുളില്‍ തന്നെ മറഞ്ഞു.

English summary
Pazhassi kovilakom and confusion with state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X