Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴശി സാഗര്‍മിനി ജല വൈദ്യുത പദ്ധതി: പവര്‍ഹൗസ്- ഇലക്‌ട്രോ നിര്‍മാണ പ്രവൃത്തി ഉടന്‍ പുനരാരംഭിക്കും

ഇരിട്ടി: കെഎസ്ഇബി പഴശ്ശി പദ്ധതിയിലെ വെള്ളം ഉപയോഗിച്ച് 113 കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവൃത്തി കൊവിഡ് കാരണം മന്ദഗതിയിലായി. പവര്‍ സ്റ്റേഷന്‍ നിര്‍മ്മാണമാണ് ഇനി നടക്കേണ്ടത്. പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന നിര്‍മ്മാണ പ്രവൃത്തിയായ മൂന്ന് തുരങ്കങ്ങളുടെ നിര്‍മാണ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പവര്‍ഹൗസിന്റെയും ഇലക്‌ട്രോ നിര്‍മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് മന്ത്രി എം. എം മണി നിര്‍വഹിച്ചിരുന്നുവെങ്കിലും ഇതിന്റെ പ്രാരംഭനടപടികള്‍ തുടങ്ങിവരുന്നതിടെയാണ് കൊവിഡ് പ്രതിസന്ധി വന്നെത്തുന്നത്. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാനത്ത തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ കൊവിഡ് പ്രതിസന്ധി അയഞ്ഞാല്‍ മുടങ്ങിപ്പോയ പ്രവൃത്തി ഉടന്‍ പുനരരാംഭിക്കുമെന്നാണ് കെഎസ് ഇബി അധികൃതര്‍ പറയുന്നത്.

-kannur-map-cop

കണ്ണൂരിന്റെ വൈദ്യുതോല്‍പാദന മേഖലയെ സ്വയംപര്യാപ്തതയിലെത്തിക്കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ജില്ലയിലെ മലയോര മേഖല നേരിടുന്ന കടുത്ത വോള്‍ട്ടേജ് ക്ഷാമത്തിന് ഈ പദ്ധതിയിലൂടെ അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ പഴശി സാഗര്‍ മിനി ജലപദ്ധതിയെയും പ്രതികൂലമായി ബാധിക്കുകയായിരുന്നു.പഴശി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 25.16 മില്ല്യന്‍ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്.

വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസമാണ് ഇത്രയും വൈദ്യുതി ഉത്പാദനം പ്രതീക്ഷിക്കുന്ന ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതി കൂടിയാണ് പഴശി സാഗര്‍ പദ്ധതി. മറ്റ് വൈദ്യുത പദ്ധതികള്‍ പോലെ കൂറ്റന്‍ അണക്കെട്ടോ, നെടുനീളന്‍ കനാലുകളോ പഴശ്ശി സാഗര്‍ പദ്ധതിക്കില്ല. പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുക. ഇപ്പോള്‍ മഴക്കാലത്ത് പദ്ധതിയുടെ ഷട്ടര്‍ പൂര്‍ണ്ണമായും തുറന്നിട്ട് വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനം പഴശ്ശി സാഗര്‍ പ്രവര്‍ത്തികമാകുന്നതോടെ അവസാനിക്കും.

മഴക്കാലത്തും ഷട്ടറുകള്‍ അടച്ച് വെള്ളം സംഭരിക്കാനാണ് തീരുമാനം. ജല വിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടര്‍ സ്ഥലമാണ് വൈദ്യുത പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ അണക്കെട്ടില്‍ നിന്നും വൈദ്യത പദ്ധതിയുടെ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള മൂന്ന് തുരങ്കത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിരുന്നു. 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനായി ഈ പദ്ധതിയില്‍ ഉപയോഗിക്കുക. ഇതിനായാണ് പഴശ്ശി ജല സംഭരണിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിച്ചത് അവിടെ നിന്നും മൂന്ന് തുരങ്കം വഴി വെള്ളം പവര്‍ ഹൗസില്‍ എത്തിച്ചാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക. 64 കോടി രൂപ ചിലവിലാണ് പവര്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ചെന്നൈ റോഡ് ആസ്ഥാനമായ ആര്‍.എസ് ഡവലപ്പേഴ്‌സാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. വനമേഖലയിലെ കനത്ത മഴയെ തുടര്‍ന്ന് പഴശി ഡാമിന്റെ ആറുഷട്ടറുകള്‍ ഇപ്പോള്‍ തുറന്നിരിക്കുകയാണ്.

1979 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഉദ്ഘാടനം ചെയ്ത പഴശി ജലപദ്ധതി കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കാനാണ് നിര്‍മിച്ചത്. എന്നാല്‍ ഉപകനാലുകളെല്ലാം മൂടിക്കഴിഞ്ഞതോടെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയുക്തമല്ലാതായി. പിന്നീട് ഇതു കുടിവെള്ളാവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന പദ്ധതിയായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രളയത്തെ അതിജീവിക്കാനായി പഴശി ഡാമില്‍ സംഭരിക്കുന്ന വെള്ളം, ഷട്ടറുകള്‍ ഉയര്‍ത്തി പുറത്തേക്ക് വിടാറാണ് പതിവ്. ഇതിനിടെ പഴശി പുഴയോരത്ത് വ്യാപകമായ കൈയേറ്റം നടക്കുന്നതായി പരാതിയുണ്ട്. കുയിലൂര്‍ പ്രദേശത്താണ് പുഴ കൈയേറുന്നത്. പഴശി ജലസാഗര്‍ പദ്ധതിയോടെ പാഴാകുന്ന വെള്ളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതിനാണ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+