Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയങ്ങാടി റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിതുറന്ന് കാണിക്കപ്പണം മോഷ്ടിച്ചു

പഴയങ്ങാടി: കണ്ണൂര്‍ പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമിപമുള്ള മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ക്ഷേത്ര ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷണം നടത്തിയത്. ശ്രീകോവിലിന് സമിപമുള്ള പ്രസാദ ഊട്ടിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന റൂമിന്റെ പൂട്ട് പൊളിച്ച് ഉള്ളില്‍ ഉണ്ടായിരുന്ന കത്തി വാള്‍ ഉപയോഗിച്ചാണ് ഭണ്ഡാരത്തിന്റ പൂട്ട് തകര്‍ത്തത്.

ആയുധം ഉപേക്ഷിച്ച നിലയിലാണ്. ഇന്ന് പുലര്‍ച്ചയ്ക്ക് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ഭണ്ഡാരത്തിലെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററെയും ക്ഷേത്ര ജീവനക്കാരേയും വിവരം അറിയിക്കുകയായിരുന്നു. പഴയങ്ങാടി എസ്‌ഐ രൂപ മധുസൂദനനും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

temple

ഇതിനിടെ തലശ്ശേരി നഗരത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതികളെ തലശേരി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് റോഡിലെ ജൂബിലി റോഡ് ഡൗണ്‍ ടൗണ്‍ മാള്‍ ജംഗ്ഷന് സമീപം കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ്, ചെമ്പ്, അലൂമിനി സാമഗ്രികള്‍ എന്നിവ മോഷ്ടിക്കുന്നതിനിടയില്‍ ഇതര ജില്ലക്കാരായ രണ്ട് മോഷ്ടാക്കളെ പരിസരവാസികള്‍ പിടികൂടിയാണ് തലശ്ശേരി പൊലീസിന് കൈമാറിയത്.

കാസര്‍കോട് ഉപ്പള സ്വദേശി മാന്‍ഷിയന്‍ വീട്ടില്‍ മുഹമ്മദ് അന്‍സാര്‍, തിരുവനന്തപുരം ചിറയന്‍കീഴ് കല്ലമ്പലം സ്വദേശി അനീഷ് ചന്ദ്രന്‍ എന്നിവരാണ് തൊണ്ടി മുതല്‍ സഹിതം പിടിയിലായത്. സ്ഥാപന ഉടമയുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കൊടുവളളി റെയില്‍വെ ഗേറ്റില്‍ സിഗ്നല്‍ ലൈറ്റിന്റെ കേബിളുകള്‍ മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയായ യുവതി പൊലീസ് പിടിയിലായിരുന്നു.

തൊണ്ടി മുതല്‍ സഹിതം പിടിയിലായ ഇവര്‍ റിമാന്‍ഡിലാണ്. കണ്ണൂര്‍ നഗരത്തിലെ തെക്കിബസാറിലെ വ്യാപാരസ്ഥാപനത്തിലും മുളകുപൊടിയെറിഞ്ഞ് മോഷണം നടത്തിയിട്ടുണ്ട്. ഇവിടെ നിന്നും കംപ്യൂട്ടറുകളും ലാപ് ടോപ്പുകളും കടത്തിക്കൊണ്ടു പോയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാര്‍ ജോണ്‍ മില്ലിന്നടുത്തുള്ള കടയിലാണ് കവര്‍ച്ച നടത്തിയത്. എസ് എസ് ബേറിങ്ങ് കമ്പനി എന്ന സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.

കടയുടെ ഒരു ഭാഗത്തെ ഷട്ടറിന്റെ പൂട്ടുകള്‍ പൊട്ടിച്ച മോഷ്ടാക്കള്‍ അകത്തെ ഗ്ലാസും തകര്‍ത്താണ് ഉള്ളിലേക്ക് കടന്നതെന്ന് സംശയിക്കുന്നു. മോഷ്ടാക്കള്‍ മുളക് പൊടി വിതറിയാണ് സ്ഥലം വിട്ടത്. കോഴിക്കോട് സ്വദേശിയായ സുരേഷ് രാജിന്റെതാണ് സ്ഥാപനം.

ശനിയാഴ്ച രാത്രി കടയടച്ച ശേഷം പോയ ജീവനക്കാര്‍ ഇന്ന് കാലത്ത് തുറക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് മാനേജര്‍ പ്രനീഷ് ടൗണ്‍ പൊലീസില്‍ വിവരമറിയിക്കയായിരുന്നു. സി ഐ ബിനു മോഹനന്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി ക്യാമറകള്‍ പൊലിസ് പരിശോധിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+