ബ്രാഹ്മണ സ്ത്രീകൾക്ക് പ്രവേശനമില്ല, പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഉത്സവം, കൊട്ടിയൂരിന്റെ പ്രത്യേകത
കണ്ണൂർ: മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം. ഭണ്ഡാരം എഴുന്നളളത്തുനാൾ മുതൽ ഉത്രാടം നാൾ വരെ ദേവന്മാരുടെ ഉത്സവം നടക്കും. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവമാണ് നടക്കുക. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. മെയ്മാസം മദ്ധ്യേ തുടങ്ങി ജൂൺ പകുതിയോടെയാണ് ഉത്സവം അവസാവനിക്കുക. കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
പ്രകൃതിയോട് എറ്റവും ഇഴുകി ചേർന്നു നിൽക്കുന്ന ഉത്സവമാണെന്നതാണ് ഉത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വനവാസികൾ തൊട്ട് നമ്പൂതിരിമാർ വരെയുള്ള അവകാശികൾ ഉത്സവവുമായി ബന്ധപ്പെട്ട് അണിചേരും. അതേസമയം വിവിധ സമുദായത്തിലെ ആളുകളാണ് ഉത്സവ നടത്തിപ്പുകാർ. ഇവരെല്ലാം തന്നെ ഒരേ സ്ഥലത്താണ് താമസിക്കുക എന്നതും ഇതിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണെന്നതും മറ്റൊരു പ്രത്യേകതയാണ്.

എന്നാൽ ബ്രാഹ്മണകുലത്തിൽ ജനിച്ച സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനമില്ല. ബ്രാഹ്മണർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം കേരളത്തിൽ ഇത് മാത്രമായിരിക്കും. കൂടാതെ രാജകുമാരന്മാർക്കും കേഷേത്രത്തി്ൽ പ്രവേശനമില്ല. താൽക്കാലിക ക്ഷേത്ര സമുച്ചയങ്ങളാണ് കൊട്ടിയൂർ ക്ഷേത്രത്തിന്റെ പ്രത്യേകത. മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയിൽ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയൽ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications