Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരി ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസിടിച്ചു കാല്‍ നടയാത്രക്കാരന്‍ ദാരുണമായി മരിച്ചു

തലശേരി: തലശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ ബസിടിച്ചു യാത്രക്കാരന്‍ ദാരുണമായി മരിച്ചു. തിരുവങ്ങാട് ഇല്ലത്തുതാഴെ ദ്വാരകയില്‍ എം.ജി ജയരാജാ(63)ണ് മരണമടഞ്ഞത്. വെളളിയാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. തലശേരി പഴയബസ്‌സ്റ്റാന്‍ഡിലെ ജൂബിലി റോഡില്‍ റോയല്‍ ഗാര്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജന്‍.

തിരുവങ്ങാട്ടെ വീട്ടില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോകുമ്പോഴാണ് അപകടമുണ്ടായത്. പുതിയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട മണികര്‍ണിക ബസിനരികിലൂടെ പോകുന്നതിനിടെ ഇരിട്ടിയില്‍ നിന്നും യാത്രക്കാരുമായി എത്തിയ കഫീല്‍ ബസിടിച്ചാണ് അപകടമുണ്ടായത്.

kannur

നാട്ടുകാരും വ്യാപാരികളും പൊലിസ് സഹായത്തോടെ ജയരാജിനെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. സംഭവത്തില്‍ കഫീല്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. തലശേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പരേതരായ ഗോപാലന്‍നായരുടെയും രുഗ്മിണിയുടെയും മകനാണ് അപകടത്തില്‍ മരിച്ച ജയരാജ്. സഹോദരങ്ങള്‍: ഹേമരാജ്, വേണു, സവിത, സ്വപ്‌ന. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് എന്‍. എസ്. എസ് മന്ദിരത്തില്‍ നടക്കും. കാല്‍നടയാത്രക്കാരന്റെ അപകടമരണത്തിനിടയാക്കിയത് സ്വകാര്യബസുകളുടെ മരണപാച്ചില്‍ കാരണമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരികളും യാത്രക്കാരും പ്രതിഷേധിച്ചു. നേരത്തെയും നിരവധി അപകടങ്ങള്‍ തലശേരി പുതിയ ബസ്സ്റ്റാന്‍ഡിലുണ്ടായിട്ടുണ്ട്. നിരവധി യാത്രക്കാരാണ് ഇവിടെ ബസ് കയറിമരിച്ചത്. ഇവിടെ നല്ലതിരക്കുളള സമയങ്ങളില്‍ പോലും ട്രാഫിക്ക് പൊലിസുണ്ടാവാറില്ല.

ഇവിടെയുണ്ടായിരുന്ന പൊലിസ് എയ്ഡ് പോസ്റ്റും നോക്കുകുത്തിയാണ്. തലശേരിയില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+