Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു

തലശേരി: തലശേരി- കോഴിക്കോട് ദേശീയപാതയിലെ പുന്നോലില്‍ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു. തലശേരി പുന്നോല്‍ റെയില്‍ റോഡില്‍ മാതൃകാബസ് സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന നബീല്‍ ഹൗസില്‍ കെ.പി സിദ്ദിഖാ(64)ണ് മരിച്ചത്.പുന്നോലിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സലഫി മസ്ജിദ് ഭാരവാഹിയുമാണ്‌ സിദ്ദിഖ്. പള്ളിയിൽ നമസ്‌കാരത്തിനായി പോകവെയായിരുന്നു അപകടം. സംഭവത്തില്‍ കാർ യാത്രക്കാരനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തു.

ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കാസര്‍കോട്ടുഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.പുന്നോല്‍ ചീമേന്റവിട അജയന്റെ കടയുടെ മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ സിദ്ദിഖിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ചതിനു ശേഷമാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

deathnew-

അതേസമയം അപകടം നടന്ന സമയത്ത് രക്ഷാപ്രവർത്തനം നടന്നില്ലെന്ന് ആരോപണമുണ്ട്. . അപകടം നടന്നു ഒരുമണിക്കൂര്‍ കഴിഞ്ഞാണ് പൊലിസ് സംഭവസ്ഥലത്തെത്തിയത്. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ തന്നെയാണ് സിദ്ദിഖിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും മരിച്ചിരുന്നു.

ചെന്നൈയിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി,മമ്മുവിന്റെ മകനാണ്. പുന്നോലില്‍ ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുമയ്യ സിദ്ദിഖാണ് ഭാര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+