കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെന്‍ഷന്‍ തട്ടിപ്പ്; മുൻ സിപിഎം നേതാവ് റിമാന്‍ഡില്‍, തിരുമറി നടത്തിയത്ത് 6 ലക്ഷം!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വാര്‍ധക്യകാല ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത തലശ്ശേരി നഗരത്തിലെ സിപിഎം നേതാവ് കെകെ ബിജുവിനെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പെന്‍ഷന്‍ വിതരണത്തിനായി ബാങ്ക് ഏല്‍പ്പിച്ച ആറു ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.

<strong>ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു, പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും</strong>ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു, പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും

തലശ്ശേരി ടൗണ്‍ പൊലിസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ചിറക്കര ആലക്കാടന്‍ ഹൗസില്‍ കെ.കെ ബിജുനെതിരെ ഇയാള്‍ പിഗ്മി കലക്ഷന്‍ ഏജന്റായി ജോലി ചെയ്തിരുന്ന തലശ്ശേരി കോഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മാനേജറാണ് പരാതി നല്‍കിയിരുന്നത്.

Biju

ഇയാള്‍ ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പെന്‍ഷന്‍ വിതരണത്തിനായി ബേങ്ക് ഏല്‍പ്പിച്ച ആറു ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ ബേങ്കിനെയും സര്‍ക്കാരിനെയും വഞ്ചിച്ചെന്നാണ് കേസ്. പെന്‍ഷന്‍ തുക ലഭിച്ചില്ലെന്ന് കാണിച്ച് വയോധികരില്‍ ഒരാള്‍ ബാങ്കിനെ സമീപിച്ചതിനെ തുടര്‍ന്ന് ബാങ്ക് മനേജര്‍ തലശ്ശേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ബിജു കസ്റ്റഡിയിലാവുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിയും പ്രവാസി സംഘടനയുടെ ഉത്തരവാദിത്വമുള്ള ബിജു തലശ്ശേരിയിലെ ചില ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇ.കെ നാരായണന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍, തലശ്ശേരി നഗരസഭാ സ്‌റ്റേഡിയം നവീകരണം തുടങ്ങി ഇയാള്‍ ഇടപ്പെട്ട ഒട്ടേറെ കാര്യങ്ങളില്‍ നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. വാര്‍ധക്യകാല പെന്‍ഷന്‍ തട്ടിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി തലത്തില്‍ അന്വേഷണത്തില്‍ ബിജുവിനെതിരെ അന്വേഷണം നടത്തുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് സി.പി. എമ്മില്‍ പുറത്താക്കിയതായി വാര്‍ത്താക്കുറിപ്പ് ഇറക്കുകയുമായിരുന്നു.

English summary
Pension fraud; Former CPM leader arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X