ഫോക്‌സ് വാഗണില്‍ മാരക മയക്കുമരുന്ന് കടത്ത്: യുവാക്കള്‍ കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎ, ലഹരി ഗുളികയായ സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്നിവ കൈവശം വെച്ച മൂന്ന് യുവാക്കളെ എക്‌സൈസ് പിടികൂടി. മാഹി ഈസ്റ്റ് പള്ളൂര്‍ സ്വദേശി മുഹമ്മദ് റയീസ് (29), മുഴപ്പിലങ്ങാട് സ്വദേശി ധര്‍മ്മടം സഫ ക്വാര്‍ട്ടേഴ്‌സില്‍ കെ വി ഷുഹൈബ് (28), മാഹി ഈസ്റ്റ് പള്ളൂര്‍ സ്വദേശി സി എച്ച് തംസീം (30) എന്നിവരെയാണ് പേരാവൂര്‍ മുരിങ്ങോടി ഭാഗത്ത് നിന്നും എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്.
വോട്ടേഴ്സ് ഐഡി കാർഡിൽ എങ്ങനെ വിലാസം തിരുത്താം? വളരെ ഈസിയാണത്, വഴിയിതാ

ബാംഗ്ലൂരില്‍ നിന്ന് മാഹിയിലേക്ക് ഫോക്‌സ് വാഗണ്‍ പോളോ കാറില്‍ കൊണ്ടുവരികയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് 1.100 ഗ്രാം എം ഡി എം എയും മൂന്ന് സ്ട്രിപ്പുകളിലായി 52 സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകളുമാണ് പിടിച്ചെടുത്തു. പ്രതികളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications