കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനതാവളത്തിൽ വൻ സ്വർണവേട്ട: അരക്കോടിയിലേറെ വില വരുന്ന സ്വർണവുമായി രണ്ടു പേർ പിടിയിൽ

  • By Desk
Google Oneindia Malayalam News

​ക​ണ്ണൂ​ർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അരക്കോടിയിലധികം വിലവരുന്ന സ്വർണം പിടികൂടി. രാജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ക​ട​ത്താ​ൻ ശ്ര​മി​ച്ച 56.35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. സംഭവുമായി ബന്ധപ്പെട്ട്. ര​ണ്ട് പേ​രെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച പുലർച്ചെ ദു​ബാ​യിയിൽ നിന്നെത്തിയ ഗോ​ എ​യ​ർ വി​മാ​ന യാ​ത്ര​ക്കാ​രും കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളു​മാ​യ ദാ​വൂ​ദ്, ഷാ​ഹൂ​ൽ ഹ​മീ​ദ് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് ഒ​രു​കി​ലോ 400 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഇരകൾ കുറ്റക്കാരായി: പോലീസ് ക്രൂരതയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ!!ഇരകൾ കുറ്റക്കാരായി: പോലീസ് ക്രൂരതയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ!!

അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ ഷാ​ഹൂ​ൽ ഹ​മീ​ദി​ൽ നി​ന്നു 700 ഗ്രാ​മും ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ദാ​വൂ​ദി​ൽ നി​ന്നു 700 ഗ്രാ​മും തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ണു പി​ടി​കൂ​ടി​യ​ത്. സ്പ്രേ ​കു​പ്പി​ക്ക​ക​ത്തും ബ്ല​ഡ് പ്ര​ഷ​ർ മോ​ണി​റ്റ​റിം​ഗ് വാ​ച്ചി​ലു​മാ​യാ​ണു സ്വ​ർ​ണം ക​ട​ത്തി​യ​ത് . ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയായിരുന്നു ഇവരെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ളാ​യും സ്വ​ർ​ണം ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യും ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.

goldsmuggling-15

ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴെക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച്സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യ​തോ​ടെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​ന​യി​ൽ സൂ​പ്ര​ണ്ട് കെ.​സു​കു​മാ​ര​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ യ​ദു കൃ​ഷ്ണ​ൻ, എ​ൻ. അ​ശോ​ക് കു​മാ​ർ, കെ.​വി.​രാ​ജു, മ​നീ​ഷ് കു​മാ​ർ, എ​ൻ.​സി.​പ്ര​ശാ​ന്ത്, ഹ​വീ​ൽ​ദാ​ർ​മാ​രാ​യ ശ്രീ​രാ​ജ്, സു​മാ​വ​തി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

English summary
People arrested with gold worth lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X