കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണുർ ജില്ലയിൽ നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍:പാനൂരിൽ മരണവീട് സന്ദർശിച്ചവർക്ക് രോഗം

  • By Desk
Google Oneindia Malayalam News

തലശേരി: പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂർ ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
വേങ്ങാട്- 9, മൊകേരി- 6, ഇരിട്ടി- 14 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

പത്തനംതിട്ടയില്‍ രോഗവ്യാപനം ശക്തമാവുന്നു; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 87 പേര്‍ക്ക്പത്തനംതിട്ടയില്‍ രോഗവ്യാപനം ശക്തമാവുന്നു; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 87 പേര്‍ക്ക്

ഇതിനു പുറമെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കതിരൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡ് പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതിനിടെ കൊവിഡ് സമൂഹ വ്യാപന ഭീഷണി നേരിടുന്നപാനൂര്‍ നഗരസഭയില്‍ ശനിയാഴ്ച്ച.മുതല്‍ കടകള്‍ നിയന്ത്രണവിധേയമായി തുറക്കാമെന്ന് അധികൃതർ അറിയിച്ചു.

 corona34-15887


പച്ചക്കറി ഹോള്‍സെയില്‍ കടകൾ രാവിലെ 6 മണിമുതല്‍ 10 വരെയും, അനാദി പച്ചക്കറി, ബേക്കറി എന്നിവ 8 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടങ്ങളിൽ ഹോം ഡെലിവറി മാത്രമെ പാടുള്ളൂ, മെഡിക്കല്‍ ഷോപ്പുകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം വരെ തുറക്കാം, ഹോട്ടലുകള്‍ക്ക് ആറുമുതല്‍ 2 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാഴ്‌സല്‍ സര്‍വ്വീസ് മാത്രമെ പാടുള്ളൂ, അക്ഷയ സെന്റര്‍, റേഷന്‍ ഷോപ്പ്, സപ്ലൈക്കോ എന്നിവ 10 മണിമുതല്‍ 2 മണി വരെയും പ്രവര്‍ത്തിക്കാൻ അനുമതി നൽകി. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും പാനൂർ മേഖലയിൽ സ്ഥിതി ആശങ്കാജനകമാണെന്നാണ് റിപ്പോർട്ട്.

പാനൂര്‍ മേഖലയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊവിഡ് വ്യാപിക്കുന്നതാണ് ഭീതി പരത്തുന്നുത്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മാത്രം 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കുന്നോത്തുപറമ്പ് സ്വദേശികളായ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാദാപുരം തൂണേരിയിലെ കോവിഡ് രോഗികളിലൊരാള്‍ പാനൂരിലെ മരണ വീട്ടില്‍ എത്തിയതായി സൂചനയുണ്ട്. ഇതുവഴിയുണ്ടായ സമ്പര്‍ക്കമാകാം ഇത്രയും പേരില്‍ രോഗം പടരാന്‍ കാരണമായതെന്ന് കരുതുന്നു.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമായതോടെ മേഖലയിലെ നാല് പോലീസ് സ്റ്റേഷന്‍ പരിധികള്‍ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം. ജൂണ്‍ 28-ന് പാനൂര്‍ അണിയാരത്തെ മരണ വീട്ടില്‍ എത്തിയ എട്ടുപേര്‍ക്ക് കൂടിയാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മയും മുഹമ്മദ് സ്വാലിഖ് എന്ന യുവാവും മരണമടഞ്ഞിരുന്നു.

Recommended Video

cmsvideo
കണ്ണൂർ മെഡിക്കൽ കോളജിൽ രോഗികളെ നിരീക്ഷിക്കാൻ റോബോട്ടിക് സംവിധാനം

English summary
People attends funeral in Panoor tests Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X