കണ്ണൂരില്‍ പുരളിമലയിലെ ക്രഷറിനെതിരെ പ്രതിഷേധം: മുഖ്യമന്ത്രിക്ക് പ്രദേശവാസികളുടെ പരാതി!
കണ്ണൂര്‍: മട്ടന്നൂര്‍ മുഴക്കുന്നിനടുത്തെ പുരളിമലയിലെ ക്രഷറിനെതിരേ നാട്ടുകാര്‍ രംഗത്ത്. കനത്ത മഴയില്‍ പുരളിമലയുടെ താഴ്വാരത്ത് മുഴക്കുന്ന് ഗ്രാമത്തിനു സമീപം ഉരുള്‍പൊട്ടിയതോടെ പേരാവൂര്‍ വെള്ളര്‍വള്ളി നിവാസികള്‍ ഭീതിയിലായി. നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന വെള്ളര്‍വള്ളി ഗ്രാമത്തിനും വെള്ളര്‍വള്ളി എല്‍.പി സ്കൂളിനും നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിനും സമീപത്തായി പ്രവര്‍ത്തിക്കുന്ന വി.കെ സ്റ്റോണ്‍ ക്രഷറാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോണ്‍ ക്രഷര്‍ ഈയടുത്താണ് തിരുവനന്തപുരം സ്വദേശിക്ക് കൈമാറിയത്.
പുതിയ മാനേജ്മെന്റ് വന്നതോടെ ക്രഷറിനു സമീപത്തായി കരിങ്കല്‍ ഖനനം ആരംഭിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട പുരളിമലയുടെ താഴ്വാരത്ത് പ്രവര്‍ത്തിക്കുന്ന ക്രഷറിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ ചൂïിക്കാട്ടി മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട്, ഇരിട്ടി തഹസില്‍ദാര്‍, വെള്ളര്‍വള്ളി വില്ലേജ്, പേരാവൂര്‍ പഞ്ചായത്ത് എന്നിവര്‍ക്ക് കര്‍മ്മസമിതി പരാതി നല്‍കിയിട്ടുണ്ട്.

ക്രഷറിന് സമീപത്ത് ഒന്നര ഏക്കറോളം സ്ഥലത്ത് 100 അടി താഴ്ചയില്‍ കുന്നിടിക്കുകയും കൂറ്റന്‍ പാറകള്‍ അനധികൃതമായി സ്ഫോടനം നടത്തി പൊട്ടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അധികൃതര്‍ എത്രയും ഉടനെ നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കര്‍മസമിതി ഭാരവാഹികളായ കെ.ജെ ജോയിക്കുട്ടി, സുരേഷ് ബാബു, എം. രാജീവന് എന്നിവര്‍ പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications