കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ പുരളിമലയിലെ ക്രഷറിനെതിരെ പ്രതിഷേധം: മുഖ്യമന്ത്രിക്ക് പ്രദേശവാസികളുടെ പരാതി!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂര്‍ മുഴക്കുന്നിനടുത്തെ പുരളിമലയിലെ ക്രഷറിനെതിരേ നാട്ടുകാര്‍ രംഗത്ത്. കനത്ത മഴയില്‍ പുരളിമലയുടെ താഴ്‌വാരത്ത് മുഴക്കുന്ന് ഗ്രാമത്തിനു സമീപം ഉരുള്‍പൊട്ടിയതോടെ പേരാവൂര്‍ വെള്ളര്‍വള്ളി നിവാസികള്‍ ഭീതിയിലായി. നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന വെള്ളര്‍വള്ളി ഗ്രാമത്തിനും വെള്ളര്‍വള്ളി എല്‍.പി സ്‌കൂളിനും നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിനും സമീപത്തായി പ്രവര്‍ത്തിക്കുന്ന വി.കെ സ്റ്റോണ്‍ ക്രഷറാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോണ്‍ ക്രഷര്‍ ഈയടുത്താണ് തിരുവനന്തപുരം സ്വദേശിക്ക് കൈമാറിയത്.

ഇരിട്ടിയില്‍ ഭൂമിവിണ്ടുകീറല്‍: കണ്ണൂരില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ ഭീഷണിയില്‍, വീടുകള്‍ വാസയോഗ്യമല്ലഇരിട്ടിയില്‍ ഭൂമിവിണ്ടുകീറല്‍: കണ്ണൂരില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ ഭീഷണിയില്‍, വീടുകള്‍ വാസയോഗ്യമല്ല

പുതിയ മാനേജ്‌മെന്റ് വന്നതോടെ ക്രഷറിനു സമീപത്തായി കരിങ്കല്‍ ഖനനം ആരംഭിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട പുരളിമലയുടെ താഴ്‌വാരത്ത് പ്രവര്‍ത്തിക്കുന്ന ക്രഷറിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ ചൂïിക്കാട്ടി മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട്, ഇരിട്ടി തഹസില്‍ദാര്‍, വെള്ളര്‍വള്ളി വില്ലേജ്, പേരാവൂര്‍ പഞ്ചായത്ത് എന്നിവര്‍ക്ക് കര്‍മ്മസമിതി പരാതി നല്‍കിയിട്ടുണ്ട്.

puralimala11-

ക്രഷറിന് സമീപത്ത് ഒന്നര ഏക്കറോളം സ്ഥലത്ത് 100 അടി താഴ്ചയില്‍ കുന്നിടിക്കുകയും കൂറ്റന്‍ പാറകള്‍ അനധികൃതമായി സ്‌ഫോടനം നടത്തി പൊട്ടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അധികൃതര്‍ എത്രയും ഉടനെ നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കര്‍മസമിതി ഭാരവാഹികളായ കെ.ജെ ജോയിക്കുട്ടി, സുരേഷ് ബാബു, എം. രാജീവന്‍ എന്നിവര്‍ പറഞ്ഞു.

English summary
People complaints about quarries in Puralimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X