Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ വാഹന നിയന്ത്രണം; വളപട്ടണംപാലം കുരുക്കില്‍തന്നെ; എന്ന് തീരും ഈ ദുരിതം

കണ്ണൂര്‍: കണ്ണൂര്‍ക്കാരുെട ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് വളപട്ടണം പാലം മുതല്‍ പുതിയതെരുവരെയുള്ള ബ്ലോക്ക് കടന്ന് കിട്ടാനായിരിക്കും. ദേശീയ
പാതയില്‍ കണ്ണൂരിനും പാപ്പിനിശ്ശേരിക്കും ഇടയിലെ ഈ ബ്ലോക്ക് കടന്ന് കിട്ടാന്‍ ഏകദേശം ഒരു മണിക്കൂറോളമെടുക്കും. ബ്ലോക്കുണ്ടാകുക ഏകദേശം 2 കിലോമീറ്ററോളവും. രാവിലെ 9 മണിക്ക് ശേഷവും വൈകീട്ട് നാല് മണിക്ക് ശേഷവും ഈ ഭാഗത്ത് കൂടി പോകുന്നവര്‍ വീട്ടിലെത്തുക വൈകിയായിരിക്കും. 10 മണിക്ക് ഓഫീസിലെത്തേണ്ടവര്‍ അതിരാവിലെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ട സാഹചര്യമാണുള്ളത്. വളപട്ടണം പാലത്തിന്റെ തുടക്ക ഭാഗത്താണ് പഴയങ്ങാടി റോഡ്. കണ്ണൂരില്‍ നിന്നും പഴയങ്ങാടി വഴി പയ്യന്നൂരിലേക്കും മറ്റും എത്താനുള്ള എളുപ്പ മാര്‍ഗമാണിത്. ഇൗ ഭഗത്ത് നിന്ന് വരുന്ന വാഹനങ്ങളും പാപ്പിനിശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും കൂടിയാകുമ്പോഴാണ് ഇവിടെ പ്രധാനമായും ബ്ലോക്കുണ്ടാകുന്നത്. കൂടാകെ റോഡിന്റെ വീതി കുറവും വല്ലാത്ത പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.

ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ണൂര്‍ താഴെ ചൊവ്വ മുതല്‍ വളപട്ടണം പാലം വരെയുള്ള റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, കണ്ണൂര്‍ എം പി, കണ്ണൂര്‍ എം എല്‍ എ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂര്‍ ആര്‍ ടി ഓ, എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഓ കണ്ണൂര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റോഡ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നാഷണല്‍ ഹൈവേ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കേരളാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതല യോഗത്തിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയപാതയില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

ka

27 മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ അനുഭവപ്പെടുന്ന സമയമായ രാവിലെ 8 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മള്‍ട്ടി ആക്സില്‍ ലോറികള്‍, ടിപ്പറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ചരക്ക് ലോറികള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മംഗലാപുരത്തേക്കും തിരിച്ചും രാത്രിയും പകലും നിരവധി ടാങ്കര്‍ ലോറികളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്.

പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ താവത്താണ് നിയന്ത്രിക്കുക. വളപട്ടണത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വീതിയുള്ള റോഡായതിനാല്‍ അത്തരം വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യും. കൂത്തുപറമ്പ മമ്പറം വഴി വരുന്ന വലിയ വാഹനങ്ങള്‍ക്ക് മാമ്പറത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് മുഴപ്പിലങ്ങാടുമാണ് നിയന്ത്രിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും, അനുവദനീയമായ വാഹന പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാതെ തിരക്കേറിയ വഴിയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു.

അതേസമയം ഗതാഗത നിയന്ത്രണം ഏര്‍പാടാക്കിയെങ്കിലും ദേശീയപാത വളപട്ടണം പാലത്തില്‍ പതിവ് ഗതാഗതക്കുരുക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകീട്ട് നാല് മുതല്‍ അനുഭവപ്പെട്ട കുരുക്ക് രാത്രിവരെ നീളുകയായിരരുന്നു. ഇന്നലെ വൈകിട്ട് പാപ്പിനിശ്ശേരി ഭാഗത്തു നിന്നും വളപട്ടണം പാലത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെ ചരക്കുലോറികള്‍ നഗരത്തിലേക്ക് കടന്നുപോയതാണ് ഗതാഗതകുരുക്കിന് കാരണമായത്. പുതിയതെരു മുതല്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് വരെ വാഹനങ്ങളുടെ നീണ്ട നിരയില്‍ മിക്കവയും ദീര്‍ഘദൂര ചരക്കുവാഹനങ്ങളാണുണ്ടായിരുന്നത്. പാപ്പിനിശ്ശേരിയിലും, പുതിയതെരുവിലും ഭാരവാഹനങ്ങള്‍ നിയന്ത്രിക്കാനുള്ള നടുപടികള്‍ ഉണ്ടായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+