കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊയിലൂരിൽ കരിങ്കൽ ക്വാറിക്കെതിരെയുള്ള ജനകീയ സമരം ശക്തമാകുന്നു: പോലീസ് നീക്കം സംഘർഷത്തിനിടയാക്കി

  • By Desk
Google Oneindia Malayalam News

പാനൂർ: പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുകയും നിത്യ ജീവിതം തകർക്കുകയും ചെയ്യുന്ന കരിങ്കൽ ക്വാറിക്കെതിരെ ജനകീയ പ്രക്ഷേഭം ശക്തമാകുന്നു. പാനൂരിലെ പൊ​യി​ലൂ​രി​ൽ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ​മ​രം ബലപ്രയോഗിച്ച് പിരിച്ച് വിടാനുള്ള പൊലിസ് നീക്കമാണ് കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നത്. ബി.ജെ.പി പിൻതുണയോടെയാണ് നാട്ടുകാർ സമരം നടത്തുന്നത്. കൊ​ള​വ​ല്ലൂ​ർ ക​ല്ലു​വ​ള​പ്പി​ൽ ക്വാ​റി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഹി​റ്റാ​ച്ചി മ​ണ്ണു​മാ​ന്തി യ​ന്ത്രം ക​ത്തി​ച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വെള്ളിയാഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, 12ന് ഹാജരാകാൻ നോട്ടീസയച്ചുഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, 12ന് ഹാജരാകാൻ നോട്ടീസയച്ചു


കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ന​ട​ത്തി. പൊ​യി​ലൂ​ർ വെ​ങ്ങ​ത്തോ​ടി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ക്വാ​റി​ക്കെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മ​ണ്ണു മാ​ന്തി യ​ന്ത്രം ക​ത്തി​ക്ക​ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. വെ​ങ്ങ​ത്തോ​ടി​ലെ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ മാ​സം 18 മു​ത​ൽ ന​ട​ത്തി വ​രു​ന്ന സ​മ​രം കഴിഞ്ഞ ദിവസം വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. പ്രദേശവാസികൾ കൂട്ടിൽ കെട്ടി നടത്തുന്ന സമരം പ​തി​ന​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന കഴിഞ്ഞ ദിവസം ഹി​റ്റാ​ച്ചി ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി ക്വാ​റി​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള നീ​ക്കം സ​മ​ര​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് ത​ടഞ്ഞിരുന്നു.

മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ ക്വാ​റി സ​മ​രം റി​പ്പോ​ർ​ട്ടു ചെ​യ്യാ​നെ​ത്തി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സു​ക​ന്യ ഉ​ൾ​പ്പ​ടെ അഞ്ചുപേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.​

ക്വാ​റി ന​ട​ത്താ​ൻ ഉ​ട​മ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് അ​നു​മ​തി​പ​ത്രം വാ​ങ്ങി​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പി​ലാ​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പോ​ലീ​സ്. എന്നാൽ ബി.ജെ.പി സ്വാധീന പ്രദേശമായ പൊയിലൂരിൽ പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ ഉൾപ്പെടെ നിരവധി പ്രവർത്തകർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരുന്നു.

protest-1614

ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ചെങ്കൽ ക്വാറിക്കുള്ള അനുമതി പിൻവലിക്കും വരെ സമരം ചെയ്യുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. കണ്ണൂർ ജില്ലയിലെ അറുപതോളം ചെറുതും വലുതുമായ ക്വാറികൾ പ്രവർത്തിക്കുന്നത് പാനൂർ മേഖലയിലാണ്. പൊയിലൂരിലുള്ള വാഴമല, കനകമല എന്നിവ നാശത്തിന്റെ വക്കിലാണ്. ചെണ്ടയാട് അനധികൃത ഖനനവും പ്രകൃതി ചൂഷണവും കാരണം ഒരു പ്രദേശം തന്നെ നാശോൻ മുഖമായി. ഇതുകാരണം പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ജിയോളജി വകുപ്പിന്റെ യാതൊരു അനുമതിയുമില്ലാതെ നിരവധി അനധികൃത ക്വാറികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

English summary
People protest against stone crusher in Poyiloor in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X