സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ ചികിത്സ തേടണം: എം.വി ഗോവിന്ദന്‍
തളിപ്പറമ്പ്: ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതിന് പകരം ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളുമായി കൂടുതല്‍ അടുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പീഡിയാട്രിക് ഐ സി യു, സൗരോര്‍ജ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രസവ ശുശ്രൂഷക്ക് ഉള്‍പ്പടെ പലരും പണം കടം വാങ്ങിയാണ് സ്വകാര്യ ആശുപത്രികളില്‍ എത്തുന്നത്. മികച്ച സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ഉപയോഗപ്പെടുത്താന്‍ മടിക്കുന്നു. സൗജന്യ ചികിത്സ നേടുന്നത് അഭിമാനക്ഷതമായാണ് ചിലരെങ്കിലും കാണുന്നത്. ഈ കാഴ്ച്ചപ്പാട് മാറണം. രാജ്യത്ത് ശിശു മരണം, ഗര്‍ഭിണികളുടെ മരണം എന്നിവ കുറഞ്ഞ സംസ്ഥാനമാണ് കേരളം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം പത്ത് വര്‍ഷം കൂടുതലാണ്. ഇത് കേരളത്തിലെ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്റെ മികവ് കൊണ്ടാണ്. മാങ്ങാട്ടുപറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വളര്‍ച്ചയുടെ പാതയിലാണ്. പൂര്‍ണമായി സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രിയാക്കി ഇതിനെ മാറ്റുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
തളിപ്പറമ്പ് നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ 29.50 ലക്ഷം രൂപ വകയിരുത്തിയാണ് പീഡിയാട്രിക് ഐ സി യു സജ്ജമാക്കിയത്. നാല് ഐ സി യു കിടക്കകള്‍, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെ നിര്‍മ്മിച്ച 30 കിലോവാട്ട് ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റില്‍ നിന്നും പ്രതിദിനം 120 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും.
25 വര്‍ഷത്തേക്ക് ആവശ്യമായ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള മാസ്റ്റര്‍ പ്ലാനാണ് കിറ്റ്‌കോ തയ്യാറാക്കിയത്. ഒമ്പത് നിലകളിലായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങള്‍ പ്ലാനില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഭരണാനുമതി ലഭിച്ച മഴവെള്ള സംഭരണി, നാല് നിലകളുള്ള കാഷ്വാലിറ്റി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അഗ്‌നി സുരക്ഷ സംവിധാനം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ സ്ഥാനവും പ്ലാനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചടങ്ങില്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. ഡി എം ഒ ഇന്‍ ചാര്‍ജ് ഡോ. എം പ്രീത, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, കെ എസ് ഇ ബി ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് സാനു ജോര്‍ജ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, ആന്തൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ മുഹമ്മദ് കുഞ്ഞി, കൗണ്‍സിലര്‍ എം പി നളിനി, എം വി ആര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് എം ഡി ഇ കുഞ്ഞിരാമന്‍, എച്ച് ഡി എസ് അംഗം പി എന്‍ രാജപ്പന്‍, ആശുപത്രി സൂപ്രണ്ട് ഡോ. സി കെ ജീവന്‍ലാല്‍, ആശുപതി ആര്‍ എം ഒ ഡോ. വൈശാഖ് വസന്ത് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications