കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനപ്പേടി: കുടക് ഗ്രാമങ്ങളില്‍ നിന്നും ജനങ്ങള്‍ കുടിയൊഴിയുന്നു: രണ്ട് വർഷത്തിനിടെ പൊലിഞ്ഞത് 10 പേർ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചതോടെ കുടകിലെ ഗ്രാമീണ മേഖലകളില്‍ നിന്നു ജനങ്ങള്‍ കുടിയൊഴിയുന്നു. രാപ്പകല്‍ വത്യാസമില്ലാതെ ഗ്രാമങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പത്തുപേര്‍ക്കാണു കാട്ടാന ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞത്. കാട്ടാനയെ കൂടാതെ മുള്ളന്‍പന്നി, കുരങ്ങ് പോലുള്ള വന്യജീവികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതു വര്‍ധിച്ചതോടെ ജീവിത മാര്‍ഗം തടസപ്പെടുന്ന സാധാരണക്കാര്‍ മറ്റു സ്ഥലങ്ങളിലേക്കു മാറാന്‍ നിര്‍ബന്ധിതരാകുന്നു. ഇതു തോട്ടം തൊഴില്‍ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ല: നിലപാട് വ്യക്തമാക്കി എസ്എൻഡിപി, പ്രസ്താവന അടിസ്ഥാന രഹിതംഉപതിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ല: നിലപാട് വ്യക്തമാക്കി എസ്എൻഡിപി, പ്രസ്താവന അടിസ്ഥാന രഹിതം

elephant-1561

കര്‍ണാടക വനംവകുപ്പിന്റെ കീഴില്‍ വരുന്ന ബ്രഹ്മഗിരി വന്യജീവി സങ്കേതം, കേരളത്തിലെ ആറളം, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങള്‍ എല്ലാം ഒറ്റ അതിര്‍ത്തിയിലായതാണു കാട്ടാനകള്‍ വര്‍ധിക്കാനും അവ കാടുവിട്ട് നാട്ടില്‍ ഇറങ്ങാനും ഇടയാക്കുന്നത്. കാട്ടാനയടക്കമുള്ള വന്യമൃഗശല്യം നേരിടുന്ന ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ കുടക് ജില്ലയിലെ നഗര മേഖലയിലാണു വീടുകള്‍ പണിയുന്നത്. മലയാളികള്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ അവിടേക്കും വീടുവച്ച് താമസം മാറുകയാണെന്നു വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ പറയുന്നു.കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, ആറളം, കൂട്ടുപുഴ, പയ്യാവൂര്‍ ഭാഗങ്ങളിലേക്കാണ് കുടകില്‍ താമസിക്കുന്നവര്‍ കൃഷിസ്ഥലം വാങ്ങി മാറിതാമസിക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ ഭൂമിയുടെ വിലവര്‍ധനവ് ഇവര്‍ക്ക് തടസമാകുന്നുണ്ട്.

English summary
Peoples leaves from Kudaku after wild elephant threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X